നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 10 October 2021

ഹില്‍‌മ ഉന്നത വിജയം നേടി

തിരുനെല്ലൂർ:ഹിൽമ സുബൈർ കേരള അഗ്രികൾചറൽ യൂണിവേഴ്‌‌സിറ്റിയിൽ നിന്ന് BSc (Hons) അഗ്രികൾചറൽ വിഭാഗത്തില്‍ ഉന്നത നിലവാരത്തിൽ ഡിഗ്രി പൂര്‍‌ത്തീകരിച്ചു.കിഴക്കേപുര അബൂബക്കർ മാസ്റ്ററുടെ പേരകുട്ടിയാണ്‌ ഹില്‍‌മ.

2017 ലെ നീറ്റ് എൻട്രൻസ് പരീക്ഷയിലൂടെ കേരളത്തിൽ 2200 റാങ്കിൽ എത്തി അഗ്രികൾച്ചർ കോഴ്‌‌സ്‌ തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോൾ 4 വർഷത്തെ പ്രൊഫഷണൽ കോഴ്‌‌സ്‌ പൂർത്തീകരിച്ചു 83.1% മാർക്കോട് കൂടി ഡിഗ്രി കരസ്ഥമക്കി.

ഹിൽമ ഇപ്പോൾ ഇന്ത്യയിലെ ICAR PG എൻ‌ട്രൻസ് പരീക്ഷ എഴുതി ഉപരിപഠനത്തിന് പോകാൻ ഫലം കാത്തിരിക്കയാണ്. ഇന്ത്യയിലെ ഉന്നതമായ അഗ്രികൾചറൽ യൂണിവേഴ്‌‌സിറ്റിയിൽ നിന്ന് അഗ്രി കള്‍‌ചറല്‍ സ്‌റ്റാറ്റിസിക്‌സില്‍ പി.ജി ചെയ്യുക എന്നതാണ് ഇനിയുള്ള ആഗ്രഹം. 

പാഠ്യ പാഠേതര വിഷയങ്ങളില്‍ മികവ്‌ പുലര്‍‌ത്തിയ പ്രതിഭയെ  നന്മ തിരുനെല്ലൂര്‍,ഉദയം പഠനവേദി തുടങ്ങിയ പ്രാദേശിക കൂട്ടായ്‌മകള്‍ ആശം‌സകള്‍ അറിയിച്ചു.ഒരു ഗ്രാമത്തിന്റെ വിലാസം അടയാളപ്പെടുത്തുന്ന പ്രതിഭകള്‍ ഇനിയും വളര്‍‌ന്നു വരട്ടെ എന്ന പ്രത്യാശകളും പ്രാര്‍‌ഥനകളും പങ്കുവെക്കപ്പെട്ടു.