തിരുനെല്ലൂര്‍: ഐഷ അബ്‌ദുല്‍ ഗനി നിര്യാതയായി. രോഗബാധിതയായി ചികിത്സയിലായിരുന്നു.ഗുല്‍ മുഹമ്മദ് സാഹിബിന്റെ മകന്‍ അബ്‌ദുല്‍ ഗനി (ജാന) യാണ് ആച്ചു എന്ന ഐഷയുടെ ഭര്‍ത്താവ്. പാവറട്ടി പഞ്ചായത്ത് മുൻ പ്രസിഡന്റ് എന്‍.പി ഖാദർ മോന്റെ സഹോദരിയാണ്.
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്,റഷാദ്,റസിയ,റമീന എന്നിവര്‍ മക്കളാണ്.ഖബറടക്കം മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.അല്ലാഹു പരേതയുടെ പാരത്രിക ജീവിതം പ്രകാശ പൂരിതമാക്കി അനുഗ്രഹിക്കട്ടെ.