തിരുനെല്ലൂര്‍:മുഹമ്മദന്‍സ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് തിരുനെല്ലൂരിന് പുതിയ ആസ്ഥാനം ഒരുങ്ങുന്നു. ഒരു ഗ്രാമാന്തരീക്ഷത്തിലെ പഴമയുടെ പ്രൗഡമായ ലാളിത്യത്തിന്റെ പുതുമയില്‍ സാംസ്‌ക്കാരിക തിരുനെല്ലൂരിന്റെ ആസ്ഥാന്മായ മുഹമ്മദന്‍സ് അക്ഷരാര്‍ഥത്തില്‍ അണിഞ്ഞൊരുങ്ങുകയാണ്.
സ്വപ്‌ന സാക്ഷാത്കാരത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളൂ എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.ക്ലബ്ബിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.
കലാ സാഹിത്യ സാംസ്‌ക്കാരിക കായിക രംഗത്തും കാരുണ്യ സേവന പ്രവർത്തന രംഗത്തും ഒരു പോലെ ജ്വലിച്ചു നിൽക്കുന്ന പ്രവർത്തനങ്ങളുമായി മുഹമ്മദൻസ് ഇനിയും തിരുനെല്ലൂരിന്റെ അഭിമാനമായി തലമുറകളിലൂടെ വളരണം.വളർത്തണം.
സാംസ്‌ക്കാരിക തിരുനെല്ലൂരിന്റെ നാഴികക്കല്ലായ മുഹമ്മദന്‍സിനെ വര്‍ത്തമാനകാലത്തിനനുസരിച്ച് സജ്ജമാകാൻ ലൈബ്രറി, മീഡിയ, ഗെയിംസ് തുടങ്ങി നിരവധി സാങ്കേതിക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിനെല്ലാം തന്നെ സഹൃദയരുടെ അകമഴിഞ്ഞ സഹായങ്ങൾ അത്യാവശ്യമാണ്.
സഹായങ്ങൾ നേരിട്ട് അയക്കാവുന്നതാണ്.
==============
Name:Muhammadanse Arts and Sports Club Thirunellur
Acc no:0162073000010245
IFSC:SIBL0000162
South Indian Bank Puvathur