നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday 4 November 2021

നന്മ നാലാം വാര്‍‌ഷികം

തിരുനെല്ലൂര്‍:സുമനസ്സുക്കളുടെ പ്രവര്‍‌ത്തനങ്ങളെ ശ്‌ളാഘിച്ച്‌ കൊണ്ടും, മഹാമാരികാലത്ത് വിടപറഞ്ഞ വ്യക്തിത്വങ്ങള്‍‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിച്ച് കൊണ്ടും നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതിയുടെ സം‌യുക്ത പ്രവര്‍‌ത്തക സം‌ഗമം തുടക്കമിട്ടു.നന്മയുടെ രക്ഷാധികാരി ആര്‍.കെ ഹമീദ്‌ പ്രാര്‍‌ഥനക്ക്‌ നേതൃത്വം നല്‍‌കി.

നന്മയുടെ പ്രസാരണം അനസ്യൂതം പ്രസരിപ്പിക്കുന്നതില്‍ ജാഗരൂകരായി അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തന നിരതരായവരെ അധ്യക്ഷന്‍ റഹ്‌‌മാന്‍ തിരുനെല്ലൂര്‍ അഭിനന്ദിച്ചു.നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി നാലാം വാര്‍‌ഷിക പരിപാടികളുടെ ആസൂത്രണവുമായി ബന്ധപ്പെട്ട്‌ വിളിച്ചു ചേര്‍‌ത്ത ഓണ്‍ ലൈന്‍ സം‌ഗമത്തില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു നന്മയുടെ സാരഥി.

കാബിനറ്റ്‌ ഗ്രൂപ്പില്‍ ദിവസങ്ങളായി ചര്‍‌ച്ച ചെയ്‌ത്‌  കൊണ്ടിരുന്ന കരട്‌ രേഖയില്‍ നിന്നു കൊണ്ട്‌ ,സീനിയര്‍ അം‌ഗം ആര്‍.കെ ഹമീദ്‌ കുട്ടി  പ്രാരം‌ഭം കുറിച്ചു.തുടര്‍‌ന്ന്‌ ജനറല്‍ സെക്രട്ടറി ഷം‌സുദ്ദീന്‍ പി.എം,നാസര്‍ കരീം, ഇസ്‌മാഈല്‍ ബാവ,അബൂഹനീഫ,ഷിഹാബ്‌ എം.ഐ,അബ്‌ദുല്‍ ജലീല്‍ വി.എസ്,മുസ്‌‌തഫ ആര്‍.കെ,സുബൈര്‍ അബൂബക്കര്‍,കബീര്‍ മുഹമ്മദ്,ഖമറു കടയില്‍,ഹാരിസ് ആര്‍.കെ,ഇഖ്‌‌ബാല്‍ വേത്തില്‍,ആസിഫ്‌ പാലപ്പറമ്പില്‍, റഷീദ്‌ മതിലകത്ത്,ഫായിസ്‌ തുടങ്ങിയവര്‍ ചര്‍‌ച്ചയെ സമ്പന്നമാക്കി. സാങ്കേതിക തകരാറ്‌ മൂലം സൂം വഴി അഭിപ്രായങ്ങള്‍ പ്രകാശിപ്പിക്കാന്‍ സാധിക്കാതെ പോയവര്‍ വാട്ട്‌‌സാപ്പിലൂടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

നന്മ മെഡിക്കല്‍ സേവനത്തിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം വാര്‍‌ഷിക അജണ്ടയിലെ പ്രഥമ പരിപാടിയായി പരിഗണിക്കാം.അതോടൊപ്പം മെഡിക്കല്‍ സാമഗ്രികളുടെ മേല്‍നോട്ടത്തിനും തദനുസാരമുള്ള പ്രവര്‍‌ത്തനങ്ങളുടെ സുഖമമായ നടത്തിപ്പിനും ഒരു ടീം രൂപീകരിക്കുകയും വേണം.യുവജനങ്ങള്‍‌ക്ക്‌ പ്രാമുഖ്യമുള്ള പ്രസ്‌‌തുത സം‌ഘത്തിന്‌ ഉചിതമായ പേര്‌ നല്‍കണമെന്നും അഭിപ്രപ്പെട്ടു.

മയ്യിത്ത് സം‌സ്‌ക്കരണം,പരിചരണം - പരിപാലനം (പാലിയേറ്റീവ്),മെഡിക്കല്‍ ഉപകരണങ്ങളുടെ ഉത്തരവാദിത്തം തുടങ്ങിയവ ഈ സം‌ഘത്തിന്റെ കീഴില്‍ കൊണ്ടുവരാമെന്നും വിശദീകരിക്കപ്പെട്ടു.

ഖിദ്‌മ തിരുനെല്ലൂര്‍ പോലെയുള്ള പേരില്‍ ജനറല്‍ സെക്രട്ടറിയുടെ മേല്‍‌നോട്ടത്തില്‍ മൂന്ന്‌ കണ്‍‌വീനര്‍‌മാര്‍ നിയോഗിക്കപ്പെടണം എന്നും അഭിപ്രായപ്പെട്ടു.നൗഷാദ്‌ എം.ഐ,ആസിഫ്‌ പാലപ്പറമ്പില്‍,നസീര്‍ മുഹമ്മദ് തുടങ്ങിയവരുടെ പേരുകള്‍ പരിഗണിക്കാവുന്നതാണെന്നും  നിര്‍‌ദേശിക്കപ്പെട്ടു.

നാലാം വാര്‍‌ഷികാഘോഷത്തിന്റെ ഭാഗമായി ഒരു കുടിനീര്‍ പദ്ധതി പ്രഖ്യാപിക്കാം.പ്രദേശത്തൊ ജില്ലയിലൊ ഒരുപക്ഷെ ജില്ലക്ക്‌ പുറത്തും ഇത്തരം സാധ്യതകള്‍ തേടാവുന്നതാണ്‌.ഈ അഭിപ്രായം സ്വാഗതം ചെയ്യപ്പെട്ടതോടൊപ്പം പദ്ധതിയുടെ പരിപാലനത്തിന്റെ അനിവാര്യതയും അടിവരയിടപ്പെട്ടു.

പഠനം നഷ്‌ടപ്പെട്ടവര്‍‌ക്ക്‌ വേണ്ടിയുള്ള പത്താം ക്ലാസ്സ് തുല്യതാ പഠന പദ്ധതിയും വാര്‍‌ഷികത്തിന്റെ ഭാഗമായി പ്രാരം‌ഭം കുറിക്കാം.

നന്മയുടെ സന്തത സഹകാരികളും സഹചാരികളുമായ വ്യക്തിത്വങ്ങളുടെ സ്‌മരണക്കായി മുല്ലശ്ശേരി ബ്ലോക് പഞ്ചായത്ത് പരിധിയില്‍ നിന്നുള്ള മദ്രസ്സാ വിദ്യാര്‍‌ഥികള്‍‌ക്ക്‌ വിവിധ മത്സരങ്ങള്‍ സം‌ഘടിപ്പിക്കാനും ധാരണയായി.

ഖുര്‍‌ആന്‍ ഹിഫ്‌ള്‌ ജില്ലാതല മത്സരം,ജൂനിയര്‍ സീനിയര്‍ വിഭാഗത്തില്‍ ആര്‍.വി കുഞ്ഞുമോന്‍ ഹാജിയുടെയും ആര്‍.വി മുഹമ്മദ്‌ മോന്റെയും ഓര്‍‌മ്മക്കായും,ഖുര്‍‌ആന്‍ പാരായണ മത്സരം അബ്ബാസ്‌ പടിഞ്ഞാറയിലിന്റെ പേരിലും അനീസ്‌ അബൂ ഹനീഫയുടെ പേരിലും പ്രഖ്യാപിക്കാവുന്നതാണ്‌.മത്സരങ്ങള്‍ സാഹചര്യത്തിന്റെ തേട്ടമനുസരിച്ച്‌ ഓണ്‍ ലൈന്‍ - ഓഫ് ലൈന്‍ തീരുമാനിക്കാം എന്നും ധാരണയിലെത്തി.

വര്‍‌ത്തമാനകാല സാമൂഹ്യാന്തരീക്ഷത്തില്‍ ബഹുസ്വരതയെ കണക്കിലെടുത്തുള്ള പരിപാടികള്‍ ഉണ്ടാകാമെന്ന ആശയം സ്വാഗതം ചെയ്യപ്പെട്ടെങ്കിലും ഈ പരിമിത സൗകര്യത്തില്‍ പൂര്‍‌ണ്ണാര്‍‌ഥത്തില്‍ പ്രയാസമുണ്ടെന്നും സമാപന പരിപാടിയില്‍ പൊതു സ്വഭാവത്തിലുള്ള ഒരു അജണ്ട പരിഗണിക്കാമെന്നും അധ്യക്ഷന്‍ വിശദീകരിച്ചു.

പ്രസിഡണ്ട്‌ റഹ്‌മാന്‍ പി തിരുനെല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന യോഗം നാസര്‍ കരീമിന്റെ ഖിറാഅത്തോടെ ഇന്ത്യന്‍ സമയം 9.15 ന്‌ തുടങ്ങി 10.30 ന്‌  സമാപിച്ചു.ജനറല്‍ സെക്രട്ടറി ഷം‌സുദ്ദീന്‍ പി.എം സ്വാഗതമാശം‌സിച്ചു. സെക്രട്ടറി ഷിഹാബ്‌ എം.ഐ നന്ദി പ്രകാശിപ്പിച്ചു. അബ്‌ദുല്‍ അസീസ് നിയന്ത്രിച്ചു.

മീഡിയാ വിഭാഗം

===========

ഖിറാഅത്ത് മത്സരം :

(മദ്രസാ വിദ്യാർഥികൾക്ക് മാത്രം)


ജൂനിയർ:

ഏഴാം ക്ലാസ് വരെ


സീനിയർ:

8 മുതൽ പ്ലസ് ടു വരെ.


ഹിഫ്ള് മത്സരം:

ജൂനിയർ:

15 ജുസ്‌‌അ്‌ (താഴെ അഞ്ചും മുകളിൽ പത്തും ജുസ്ഉകൾ മനപ്പാഠം ഉള്ളവർ)

പ്രായ പരിധി: 15 വയസ്സ് വരെ


സീനിയർ:

30 ജുസ്‌‌അ്‌ മനപ്പാഠം ഉള്ളവർ.

പ്രായ പരിധി:16 മുതൽ 21 വരെ

=====