നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 13 November 2021

സ്വപ്‌ന സാക്ഷാല്‍‌ക്കാരം

തിരുനെല്ലൂര്‍:മുഹമ്മദന്‍‌സ്‌ ആര്‍‌ട്ട്‌‌സ്‌ & സ്‌‌പോര്‍‌ട്ട്‌‌സ്‌ ക്ലബ്ബ്‌ തിരുനെല്ലൂരിന്‌ പുതിയ ആസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ഒരു ഗ്രാമാന്തരീക്ഷത്തിലെ പഴമയുടെ പ്രൗഡമായ ലാളിത്യത്തിന്റെ പുതുമയില്‍  സാം‌സ്‌‌ക്കാരിക തിരുനെല്ലൂരിന്റെ ആസ്ഥാന്മായ മുഹമ്മദന്‍‌സ്‌ ഗ്രാമീണ സൗന്ദര്യത്തിന്റെ പ്രതീകം പോലെ ണിഞ്ഞൊരുങ്ങി.

കലാ സാഹിത്യ സാം‌സ്‌‌ക്കാരിക കായിക രംഗത്തും കാരുണ്യ സേവന പ്രവർത്തന രംഗത്തും ഒരു പോലെ ജ്വലിച്ചു നിൽക്കുന്ന പ്രവർത്തനങ്ങളുമായി മുഹമ്മദൻസ് ഇനിയും  തിരുനെല്ലൂരിന്റെ അഭിമാനമായി തലമുറകളിലൂടെ വളരണം.വളർത്തണം. 

ഒരോ തിരുനെല്ലൂര്‍‌ക്കാരന്റെയും ഹൃദയത്തോട്‌ ചേര്‍‌ത്തു വെച്ച കലാകായിക വിനോദങ്ങളുടെ കറയറ്റ പേരാണ്‌ മുഹമ്മദന്‍‌സ്‌.മുഹമ്മദന്‍‌സ്‌ ആര്‍‌ട്ട്‌ & സ്‌‌പോര്‍‌ട്ട്‌‌സ്‌ ക്ലബ്ബിന്റെ പുതിയ ആസ്ഥാനം എന്ന വലിയൊരു സങ്കല്‍‌പം സാക്ഷാത്കരിക്കുകയാണ്‌.2021 നവം‌ബര്‍ 14 വൈകീട്ട്‌ 4 മണിക്ക്‌ പ്രസ്‌തുത സങ്കല്‍‌പം സാക്ഷാല്‍‌ക്കരിക്കുകയാണ്‌.ബഹു ശ്രീ സാം‌ബ ശിവന്‍ കെ.ആര്‍(പ്രസിഡണ്ട്‌ തൃശൂര്‍ ഡിസ്‌ട്രിക് സ്‌‌പോര്‍‌ട്ട്‌‌സ്‌ കൗണ്‍‌സില്‍)ഉദ്‌‌ഘാടന കര്‍‌മ്മം നിര്‍‌വഹിക്കുന്നു.

ശ്രീമതി ലതി വേണു ഗോപാല്‍(ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട്‌),ശ്രീമതി ശ്രീ ദേവി ജയരാജ്‌ (മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട്‌),ശ്രീ ഷരീഫ്‌ ചിറക്കല്‍ (ബ്ലോക് മെമ്പര്‍),ശ്രീമതി റഹീസ നാസര്‍ (വാര്‍‌ഡ്‌ മെമ്പര്‍),ശ്രീമതി ഷീബ വേലായുധന്‍ (വാര്‍‌ഡ്‌ മെമ്പര്‍),ശ്രീ ഹുസൈന്‍ എ.കെ (മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്‌),ബഹു ഉമര്‍ കാട്ടില്‍ (മഹല്ല്‌ പ്രസിഡണ്ട്‌),ശ്രീ റഹ്‌മാന്‍ തിരുനെല്ലൂര്‍ (സാഹിത്യകാരന്‍) എന്നിവര്‍ പങ്കെടുക്കുന്നു.

ശ്രീ താജുദ്ദീന്‍ എന്‍.വി(പ്രസിഡണ്ട്‌ മുഹമ്മദന്‍‌സ്‌) അധ്യക്ഷത വഹിക്കും.ശ്രീ ഫായിസ് അബ്‌‌ദു റഹ്‌മാന്‍ (സെക്രട്ടറി മുഹമ്മദന്‍‌സ്‌) സ്വാഗതമാശം‌സിക്കും.