മുഹമ്മദൻസ് തിരുനെല്ലൂരിന്റെ സ്വപ്‌ന സാക്ഷാത്കാരമായ പുതിയ കേന്ദ്രം തിരുനെല്ലൂർ സെൻററിൽ ബഹു. സാംബശിവൻ കെ.ആർ ( തൃശൂർ ജില്ല സ്‌പോര്‍ട്‌സ് കൗൺസിൽ പ്രെസിഡന്റ് ) ഉദ്‌ഘാടനം ചെയ്‌തു. ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതി വേണു ഗോപാലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീദേവി ജയരാജും ചേർന്ന് മുഹമ്മദൻസ് സ്‌പോര്‍ട്‌സ് ആൻഡ് ആർട്‌സ് ക്ലബ്ബിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.
സെക്രട്ടറി ഫായിസ് അബ്‌ദു റഹ്‌മാൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ക്ലബ്ബ് പ്രസിഡന്റ് താജുദ്ദീൻ എൻ.വി അധ്യക്ഷനായിരുന്നു.
തുടർന്ന് ഉമ്മർ കാട്ടിൽ, ശ്രീജിഷ് ( ബ്ലോക്ക് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സൈനുദ്ധീൻ ഖുറൈഷി പ്രോഗ്രാം നിയന്ത്രിച്ചു.കബീർ ആർ.വി നന്ദി പ്രകാശിപ്പിച്ചു.