നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 29 November 2021

വാര്‍‌ഷിക പരിപാടികള്‍ കരട്‌ രേഖ

തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതിയുടെ നാലാം വാര്‍‌ഷിക പരിപാടികള്‍‌ക്ക്‌ അന്തിമ രൂപം നല്‍‌കി.നന്മ മെഡിക്കല്‍ സേവനത്തിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം വാര്‍‌ഷിക അജണ്ടയിലെ പ്രഥമ പരിപാടിയായി പരിഗണിക്കും.അതോടൊപ്പം മെഡിക്കല്‍ സാമഗ്രികളുടെ മേല്‍നോട്ടത്തിനും തദനുസാരമുള്ള പ്രവര്‍‌ത്തനങ്ങളുടെ സുഖമമായ നടത്തിപ്പിനും ഒരു ടീം രൂപീകരിച്ചു.

ജനറല്‍ സെക്രട്ടറി പി.എം ഷം‌സുദ്ദീന്റെ  മേല്‍‌നോട്ടത്തില്‍ നൗഷാദ്‌ എം.ഐ, ആസിഫ്‌ പാലപ്പറമ്പില്‍, നസീര്‍ മുഹമ്മദ്,  സുബൈർ പി. എം,തുടങ്ങിയ നാല് കണ്‍‌വീനര്‍‌മാര്‍ നിയോഗിക്കപ്പെട്ടു.

നാലാം വാര്‍‌ഷികാഘോഷത്തിന്റെ ഭാഗമായി ഒരു കുടിനീര്‍ പദ്ധതി. പ്രദേശത്തൊ ജില്ലയിലൊ ഒരുപക്ഷെ ജില്ലക്ക്‌ പുറത്തും ഇത്തരം സാധ്യതകള്‍ അന്വേഷിക്കും.

പഠനം നഷ്‌ടപ്പെട്ടവര്‍‌ക്ക്‌ വേണ്ടിയുള്ള പത്താം ക്ലാസ്സ് തുല്യതാ പഠന പദ്ധതിയും വാര്‍‌ഷികത്തിന്റെ ഭാഗമായി പ്രാരം‌ഭം കുറിക്കും.

നന്മയുടെ സന്തത സഹകാരികളും സഹചാരികളുമായ വ്യക്തിത്വങ്ങളുടെ സ്‌മരണക്കായി മുല്ലശ്ശേരി ബ്ലോക് പഞ്ചായത്ത് പരിധിയില്‍ നിന്നുള്ള മദ്രസ്സാ വിദ്യാര്‍‌ഥികള്‍‌ക്ക്‌ വിവിധ മത്സരങ്ങള്‍ സം‌ഘടിപ്പിക്കും.

ഖുര്‍‌ആന്‍ ഹിഫ്‌ള്‌ ജില്ലാതല മത്സരം,ജൂനിയര്‍ സീനിയര്‍ വിഭാഗത്തില്‍ ആര്‍.വി കുഞ്ഞുമോന്‍ ഹാജിയുടെയും ആര്‍.വി മുഹമ്മദ്‌ മോന്റെയും ഓര്‍‌മ്മക്കായും,ഖുര്‍‌ആന്‍ പാരായണ മത്സരം അബ്ബാസ്‌ പടിഞ്ഞാറയിലിന്റെ പേരിലും അനീസ്‌ അബൂ ഹനീഫയുടെ പേരിലും സം‌ഘടിപ്പിക്കും.കൂടാതെ മണ്‍മറഞ്ഞ മു‌അദ്ദിനുകളായ മുഅദ്ദിന്‍ ബാവു മുഅദ്ദിന്‍ മുഹമ്മദലി എന്നിവരുടെ സ്‌മരണാര്‍‌ഥം മുല്ലശ്ശേരി ബ്ലോക് പഞ്ചായത്തിലെ ഇസ്‌ലാമിക സ്‌ഥാപനങ്ങളിലുള്ള കുട്ടികള്‍‌ക്ക്‌ അദാന്‍ മത്സരവും സം‌ഘടിപ്പിക്കും

ഹിഫ്ള് മത്സരത്തിൽ 1, 2 സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക്  യഥാക്രമം 25000.00, 15000.00 രൂപയും , ഖിറാഅത്ത് മത്സര വിജയികൾക്ക് യഥാക്രമം 7000.00, 4000.00 രൂപയും അദാൻ മത്സര വിജയികൾക്ക് 2000.00, 1000.00 രൂപയും കൂടാതെ എല്ലാ ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ പ്രശസ്‌‌തിപത്രവും നൽകും.

2022 ഫിബ്രുവരി 6 ഞായറാഴ്‌ച,നൂറുല്‍ ഹിദായ മദ്രസ്സാങ്കണത്തില്‍ വൈവിധ്യമാര്‍‌ന്ന പരിപാടികളോടെ നന്മ തിരുനെല്ലൂര്‍ വാര്‍‌ഷികാഘോഷങ്ങള്‍‌ക്ക്‌ സമാപനം കുറിക്കും.അന്തിമ മത്സരങ്ങളും വൈവിധ്യമാര്‍‌ന്ന കലാവിരുന്നുകളും ആഘോഷത്തിന്‌ മാറ്റുകൂട്ടും.

===========

ഹിഫ്ള് മത്സരം:ജില്ലാ തലത്തില്‍

ജൂനിയർ:

15 ജുസ്‌‌അ്‌ (താഴെ അഞ്ചും മുകളിൽ പത്തും ജുസ്ഉകൾ മനപ്പാഠം ഉള്ളവർ)

പ്രായ പരിധി: 15 വയസ്സ് വരെ

സീനിയർ:

30 ജുസ്‌‌അ്‌ മനപ്പാഠം ഉള്ളവർ.

പ്രായ പരിധി:16 മുതൽ 21 വരെ

ഓരോ സ്ഥാപനത്തില്‍ നിന്നും ഒന്നൊ രണ്ടൊ മത്സരാര്‍‌ഥി (ജൂനിയര്‍ വിഭാഗം  സീനിയര്‍ വിഭാഗം )

==========

ഖിറാഅത്ത് മത്സരം :മുല്ലശ്ശേരി ബ്ലോക് പഞ്ചായത്ത് മദ്രസ്സാ റേഞ്ച് തലത്തില്‍

(മദ്രസാ വിദ്യാർഥികൾക്ക് മാത്രം)

ജൂനിയർ:

ഏഴാം ക്ലാസ് വരെ

സൂറത്തുല്‍ മുസമ്മില്‍ 1 മുതല്‍ 12 വരെ ആയത്തുകള്‍

സീനിയർ:

8 മുതൽ പ്ലസ് ടു വരെ.

സൂറത്തുല്‍ മുല്‍‌ക്‌ 1 മുതല്‍ 6 വരെ ആയത്തുകള്‍

ഓരോ സ്ഥാപനത്തില്‍ നിന്നും ഒന്നൊ രണ്ടൊ മത്സരാര്‍‌ഥികള്‍ അഭികാമ്യം (ജൂനിയര്‍ വിഭാഗം  സീനിയര്‍ വിഭാഗം )

==========

അദാന്‍ മത്സരം:മുല്ലശ്ശേരി ബ്ലോക് പഞ്ചായത്ത് മദ്രസ്സാ റേഞ്ച് തലത്തില്‍

മുല്ലശ്ശേരി ബ്ലോക് പഞ്ചായത്തിലെ ഇസ്‌ലാമിക സ്‌ഥാപനങ്ങളിലുള്ള കുട്ടികള്‍‌ക്ക്‌.

ഓരോ സ്ഥാപനത്തില്‍ നിന്നും ഒരു മത്സരാര്‍‌ഥി 

==========

ഓൺലൈനിൽ നടത്തുന്ന മത്സരങ്ങളുടെ അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 30.12.21

നന്മ തിരുനെല്ലൂരിന്റെ ഗൂഗിള്‍ ഫോം വഴിയാണ്‌ റജിസ്‌‌ട്രേഷന്‍ നടത്തേണ്ടത്.ദിതിരുനെല്ലൂര്‍ പേജിലും ജിസ്‌‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌.

=====

പ്രസിഡണ്ട്‌,റഹ്‌മാന്‍ പി തിരുനെല്ലൂര്‍

9847703080

--------------

ജനറല്‍ സെക്രട്ടറി,ഷം‌സുദ്ദീന്‍ പി.എം

9846139752

--------------

സെക്രട്ടറി,ഷിഹാബ്‌ ഇബ്രാഹീം

7592077787

--------------

ട്രഷറര്‍,ഇസ്‌‌മാഈല്‍ ബാവ

96563 23798

--------------

മീഡിയാ സെക്രട്ടറി,അസീസ്‌ മഞ്ഞിയില്‍

azeezmanjiyil@gmail.com