തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതിക്ക് പുതിയ നേതൃത്വവും പ്രവര്‍ത്തക സമിതിയും നിലവില്‍ വന്നു.
കെ.വി ഹുസൈന്‍ ഹാജിയുടെ വസതിയില്‍ ആര്‍.കെ ഹമീദ് കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ വെച്ചായിരുന്നു പുതിയ പ്രവര്‍ത്തക സമിതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്.
റഹ്‌മാന്‍ പി.തിരുനെല്ലൂർ വീണ്ടും നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.ജനറല്‍ സെക്രട്ടറിയായി പി.എം ഷംസുദ്ദീനും ട്രഷറര്‍ സ്ഥാനത്ത് ഇസ്‌മാഈല്‍ ബാവയും തുടരും.
വൈസ് പ്രസിഡണ്ടുമാരായി ഹമീദ് കുട്ടി ആർ.കെ,അബ്‌ദുല്‍ ജലീൽ വി.എസ്, അബൂ ഹനീഫ തട്ടുപറമ്പിൽ,സെക്രട്ടറിമാരായി ഷിഹാബ് എം.ഐ,റഷീദ് മതിലകത്ത്,ആസിഫ് പാലപ്പറമ്പില്‍,ഹാരിസ് ആർ.കെ എന്നിവരേയും തെരഞ്ഞെടുത്തു.
മീഡിയ സെക്രട്ടറിയായി അബ്‌ദുല്‍ അസീസ് മഞ്ഞിയിലും കോ- ഓർഡിനേറ്റർമാരായി സുബൈർ പി.എം,ഹനീഫ കെ.എം എന്നിവരും നിയുക്തരായി.
ഉസ്‌മാന്‍ കടയിൽ,നാസർ വി.എസ്,നസീർ മുഹമ്മദ്, ഹംസക്കുട്ടി ആർ.വി തുടങ്ങിയവരാണ് പുതിയ സമിതിയിലെ ക്യാബിനറ്റ് അംഗങ്ങള്‍.
ഹാജി ഹുസൈൻ കെ.വി,ബഷീർ വി.എം,മുസ്‌തഫ ആർ.കെ എന്നിവര്‍ നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതിയുടെ രക്ഷാധികാരികളായിരിക്കും.
ദോഹ:ഖത്തിറിലെ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന് പുതിയ പ്രവര്‍ത്തക സമിതിയും ഉപദേശക സമിതിയും നിലവില്‍ വന്നു.അബ്‌ദുല്‍ അസീസ്` മഞ്ഞിയില്‍ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.ശറഫുദ്ദീന്‍ പി എച്,മുഹമ്മദ് ഇസ്‌മാഈല്‍ ബാവ,ഖമറുദ്ദീന്‍ കടയില്‍ (വൈസ് പ്രസിഡന്റ്)ശിഹാബ് എം ഐ ജനറല്‍ സെക്രട്ടറി,സിറാജ് കുഞ്ഞിബാവു,ആരിഫ് ഖാസ്സിം ,താജുദ്ദീന്‍ എന്‍ .വി (സെക്രട്ടറിമാര്‍ ) ഹമീദ് ആര്‍ .കെ ,അബ്‌ദുല്‍ ജലീല്‍ വി.എസ്.(ട്രഷറര്‍) .മറ്റ് അംഗങ്ങള്‍ :അബ്‌ദുല്‍ മജീദ് വി.എസ്,അബു മുഹമ്മദ് മോന്‍ ,ഫൈസല്‍ അബൂബക്കര്‍ ,ഫിറോസ് അഹമ്മദ്,ഹനീഫ പടിഞ്ഞാറയില്‍ ,ഹാരിസ് അബ്ബാസ്,മജീദ് മൂക്കലെ ,മുഹമ്മദ് ഇസ്‌മാഈല്‍ ആര്‍ .കെ,നിസ്സാര്‍ ഉമ്മര്‍ ,റഷീദ് കെ.ജി ,ഉമ്മര്‍ തെക്കെയില്‍ .
ജനാബ് അബു കാട്ടില്‍ ചെയര്‍മാന്‍ ആയിട്ടുള്ള അന്ചംഗ ഉപദേശക സമിതിയില്‍ : ഇസ്‌മാഈല്‍ വി.കെ,മുഹമ്മദുണ്ണി പി.കെ,യൂസഫ് പി.എച്,ഹുസ്സൈന്‍ ഹാജി തിടങ്ങിയവര്‍ അംഗങ്ങളാണ്.
ഡിസംബര്‍ 10 ന് ഗോള്‍ഡന്‍ ഫോര്‍ക് റസ്റ്റോറന്റില്‍ ജനാബ് ഇസ്‌മാഈല്‍ വി.കെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി അബ്‌ദുല്‍ ഖാദര്‍ പി.കെ യുടെ ഖിറാഅത്തോടെയാണ് ആരംഭിച്ചത്. അബ്‌ദുല്‍ അസീസ്` എം.കെ ഉദ്‌ഘാടനം ചെയ്‌തു.ആശംസകള്‍ നേര്‍ന്ന് കൊണ്ട് മുഹമ്മദുണ്ണി പി.കെ, ശറഫുദ്ധീന്‍ പി.എച്,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.പുതിയ സമിതിയുടെ പാനല്‍ അവതരിപ്പിച്ച് കൊണ്ട് ചര്‍ച്ചയ്‌ക്ക് തുടക്കം കുറിച്ചത് അബു കാട്ടില്‍ ആയിരുന്നു.
പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ ഹംദാന്‍ ഗാനം അവതരിപ്പിച്ചു.സിറാജ് നന്ദി പ്രകാശിപ്പിച്ചു. ഒരുമണിയ്‌ക്ക് ആരംഭിച്ച യോഗം 3 മണിവരെ നീണ്ട് നിന്നു.