നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 30 October 2024

അഭിനന്ദനങ്ങള്‍ ....

തിരുനെല്ലൂരിലൂടെ കടന്നു പോകുന്ന തീരദേശപാത വലിയ പള്ളിപ്പരിസരത്ത് ഗതാഗതത്തിന്‌ വീര്‍‌പ്പ്മുട്ടുന്ന ദുരവസ്ഥ ക്രിയാത്മകമായി പരിഹരിച്ച സഹോദരന്‍ സുബൈര്‍ അബൂബക്കറിന്‌ പ്രാദേശിക സം‌ഘങ്ങളും സം‌ഘടനകളും അഭിനന്ദനങ്ങള്‍ അറിയിച്ചു.പ്രചോദനപരമായ ഇത്തരം ഉദ്യമങ്ങള്‍ ശ്‌ളാഘനീയമാണെന്ന് ഉദയം പഠനവേദി അറിയിച്ചു.

പ്രയാസരഹിതമായ ഗതാഗതത്തിന്‌  ഭൂമി വിട്ട് നല്‍‌കിയ സുബൈർ അബൂക്കറിനും കുടുംബത്തിനും ഹൃദയാഭിവാദ്യങ്ങൾ.

തീരദേശ പാത കടന്നു പോകുന്ന തിരുനെല്ലൂര്‍ ജമാഅത്ത് പള്ളിയുടെ തെക്ക് പടിഞ്ഞാറ് മൂലയിലൂടെ അനായാസേന വാഹനങ്ങള്‍‌ക്ക് തിരിഞ്ഞ്‌ പോകാന്‍ സ്ഥലം അനുവദിച്ച് മാതൃകയായ മതിലകത്ത് അബൂബക്കർ മാസ്റ്റർ മകൻ സുബൈർ അബൂബക്കറിനും കുടുംബാംഗങ്ങൾക്കും നന്മ തിരുനെല്ലൂർ സാംസ്‌കാരിക സമിതിയുടെ സ്നേഹാശംസകൾ.

നന്മയുടെ സഹകാരിയും സഹചാരിയും അതിലുപരി നന്മ തിരുനെല്ലൂര്‍ സാം‌സ്ക്കാരിക സമിതിയുടെ പ്രവര്‍‌ത്തക സമിതി അം‌ഗം കൂടെയാണ്‌ സുബൈര്‍ അബൂബക്കര്‍. 

അഭിനന്ദനങ്ങൾ ...

നന്മ തിരുനെല്ലൂർ സാംസ്‌കാരിക സമിതി

====================

മാതൃകാപരമായ പ്രവര്‍‌ത്തിന്‌ അഭിനന്ദനങ്ങള്‍ ...

സമൂഹ്യ സാം‌സ്‌ക്കാരിക സേവന വികസന രം‌ഗങ്ങളില്‍ അവസരോചിതമായി ഉണര്‍‌ന്നും ഉയര്‍‌ന്നും പ്രവര്‍‌ത്തിച്ചതിന്റെ ഒട്ടനവധി ഉദാഹരണങ്ങള്‍ തിരുനെല്ലൂര്‍ പ്രദേശത്ത് വിശിഷ്യാ മഹല്ലിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്.പൊതുവെ അറിയപ്പെടുന്നവയും അല്ലാത്തവയും കൂട്ടത്തിലുണ്ട്.

പ്രദേശത്തെ വളരെ പ്രധാനപ്പെട്ട തീരദേശ പാതയുടെ ഗതാഗതം തിരുനെല്ലൂരിലെ ഒരു ആരാധനാലയത്തിന്റെ പരിസരത്ത് വീര്‍‌പ്പുമുട്ടുന്ന ദുരവസ്ഥയെ തീര്‍‌ത്തും ഇല്ലാതാക്കിയ സൗമനസ്യം അഭിമാനാര്‍‌ഹമാണ്‌.

സാഹചര്യത്തിന്റെ തേട്ടത്തെ ഉള്‍‌കൊള്ളാനാകുന്ന ഇത്തരം ഉദ്യമങ്ങള്‍ ഏറെ ശ്‌ളാഘനീയമാണ്‌.ഇതുപോലെയുള്ള പ്രചോദനപരമായ മാതൃകകള്‍ ഗുണകാം‌ക്ഷകള്‍ ഒരു പ്രദേശത്തിന്റെ സജീവതയെ വിളിച്ചറിയിക്കുന്ന പ്രക്രിയയാണ്‌ എന്നതില്‍ സന്ദേഹമില്ല.

കര്‍‌മശാസ്‌ത്രപരമായ ഭാഷയില്‍ പറഞ്ഞാല്‍ ഒരാളിലൂടെ മഹല്ലുകാരുടെ മുഴുവന്‍ ഉത്തരവാദിത്തം നിര്‍‌വഹിക്കപ്പെട്ടിരിക്കുന്നു. 

ഈ വിശേഷാല്‍ സാഹചര്യത്തില്‍ സഹോദരന്‍ സുബൈര്‍ അബൂബക്കറിനെയും അവരുടെ കുടുംബാം‌ഗങ്ങളേയും പ്രത്യേകം പ്രശം‌സിക്കുകയും,സ്വീകാര്യമായ കര്‍‌മമായി സ്വീകരിക്കട്ടെ എന്ന്‌ പ്രാര്‍‌ഥിക്കുകയും ചെയ്യുന്നു.

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍..

===============