നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 12 March 2025

ജാഗ്രതയുടെ നാളുകള്‍

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി പ്രസിഡണ്ട് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ സൂം ഓണ്‍ ലൈനില്‍ കൂടി.

അസോസിയേഷന്റെ പ്രവര്‍‌ത്തനങ്ങള്‍ നാടിനും നാട്ടുകാര്‍‌ക്കും ഉപകാരപ്രദമായ രീതിയില്‍ എങ്ങനെയൊക്കെ സം‌വിധാനിക്കാം എന്നതില്‍ ഖ്യുമാറ്റ് മുന്‍ നിരയിലാണെന്ന സന്ദേശത്തെ അടിവരയിട്ട് കൊണ്ടാണ്‌ യോഗ നടപടികളിലേക്ക് കടന്നത്.

റമദാന്‍ അവസാനത്തില്‍ സം‌ഘടിപ്പിക്കാനിരിക്കുന്ന ഇഫ്‌ത്വാര്‍ സം‌ഗമവും അനുബന്ധമായ കാര്യങ്ങളും അതിലെ പുരോഗതിയും ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് സ്വാഗത - ആമുഖ ഭാഷണത്തില്‍ സദസ്സിനെ ധരിപ്പിച്ചു.

വര്‍‌ത്തമാന സാഹചര്യത്തില്‍ എല്ലാവരേയും ആശങ്കപ്പെടുത്തും വിധം സമൂഹത്തില്‍ വിശിഷ്യാ പുതിയ തലമുറയില്‍ വ്യാപകമായി കണ്ട് വരുന്ന ലഹരി ഉപയോഗത്തിനും ധര്‍‌മച്യുതിക്കുമെതിരെ ശക്തമായ  ബോധവത്കരണത്തിന്റെ തുടക്കമായി ഇഫ്‌ത്വാര്‍ സം‌ഗമം എന്ന ആശയം തത്വത്തില്‍ അം‌ഗീകരിക്കപ്പെട്ടു.

തിന്മകള്‍‌ക്കെതിരെ ഒരു നാടിന്റെ കരുതല്‍ എന്ന ജാഗ്രതാ നിര്‍‌ദേശം നല്‍‌കുന്ന അവസരോചിതമായ  പടയൊരുക്കത്തിന്റെ പ്രാരം‌ഭം കുറിക്കും വിധമായിരിക്കണം ഇത്തവണത്തെ ഇഫ്‌ത്വാര്‍ സൗഹൃദ സം‌ഗമം.

ആകര്‍‌ഷകമായ പേരും,പൊതു സമൂഹത്തില്‍ പുതിയ ഉണര്‍‌വും ജനിപ്പിക്കും വിധമുള്ള അവതരണങ്ങളും ക്രമീകരണങ്ങളും സം‌ഘാടനത്തിന്റെ സുഖമമായ രീതിയും ഉദ്ധേശിച്ച് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ഉപസമിതി രൂപീകരിച്ചു.രണ്ട് വൈസ് പ്രസിഡണ്ടുമാരും സീനിയര്‍ അം‌ഗം അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടിലുമാണ്‌ ഇതിലെ അം‌ഗങ്ങള്‍.

അത്യന്തം ദൗര്‍‌ഭാഗ്യകരമായ നാടിന്റെ അവസ്‌ഥയില്‍ നാട്ടുകാര്‍‌ക്കിടയില്‍ പുതിയ സാഹചര്യങ്ങളുടെ അപായ സൂചനകളെ ഓര്‍‌മിപ്പിക്കാനും ജാഗ്രതയുള്ളവരാക്കാനും സം‌ഗമവും അതിനോടനുബന്ധിച്ച പരിപാടികളും ഉപകരിക്കണം.

ഇഫ്‌ത്വാര്‍ സം‌ഗമത്തോടനുബന്ധിച്ചുള്ള ബോധവത്കരണം എന്നതിലുപരി ഈ പ്രഖ്യാപനത്തിന്റെയും കര്‍‌മപരിപാടികളുടേയും നൈരന്തര്യം അനിവാര്യമാണെന്ന്‌ സമിതി അഭിപ്രായപ്പെട്ടു.കേവലം വിശ്വാസി സമൂഹത്തില്‍ എന്നതിനെക്കാള്‍ നാടിന്റെ ദേശത്തിന്റെ പ്രദേശത്തിന്റെ ജാഗ്രതാ കര്‍‌മപരിപാടിയായി പരിവര്‍‌ത്തിപ്പിക്കാനുതകുന്ന  തുടര്‍ അജണ്ടകളും ആവശ്യമാണെന്ന നിര്‍‌ദേശവും പങ്കുവെക്കപ്പെട്ടു.ഇതിന്ന്‌ പ്രാദേശിക സം‌ഘങ്ങളുടേയും സം‌വിധാനങ്ങളുടെയും സഹകരണം ഉറപ്പ്‌ വരുത്തണമെന്നും നിര്‍‌ദേശിക്കപ്പെട്ടു.

നാടിന്റെ ശക്തമായ പ്രവാസി കൂട്ടായ്‌മ എന്ന അര്‍‌ഥത്തില്‍ ഖ്യുമാറ്റ് പ്രാരം‌ഭം കുറിക്കുന്ന പരിപാടിയില്‍ വിവിധ സം‌വിധാനങ്ങള്‍‌ക്കും കൂട്ടായ്‌മകള്‍‌ക്കും അര്‍‌ഹിക്കുന്ന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതില്‍ നേതൃത്വം സൂക്ഷ്‌മത പുലര്‍‌ത്താറുണ്ട്.പുതിയ സാഹചര്യത്തില്‍ വിശേഷപ്പെട്ട ഒരു ജാഗ്രതാ കര്‍‌മപരിപാടിയുടെ പ്രാരം‌ഭം എന്ന നിലയില്‍ സാധാരണയില്‍ കവിഞ്ഞ സൂക്ഷ്‌മത പാലിക്കാന്‍ ഖ്യുമാറ്റ് പ്രതിജ്ഞാബദ്ധമാണെന്നും അധ്യക്ഷന്‍ പറഞ്ഞു.  

യുവ സമൂഹത്തിന്റെ പ്രാതിനിധ്യം ഭാഗധേയത്വവും ഉറപ്പ് വരുത്താനുള്ള ശ്രമങ്ങള്‍‌ക്ക് നേതൃത്വം കൊടുക്കാന്‍ അസി.ജനറല്‍ സിക്രട്ടറി അനസ്‌ ഉമറിന്റെയും,തൗഫീഖ്‌ താജുദ്ദീന്റെയും നേതൃത്വത്തില്‍ ഒരു ഉപസമിതിയെ ഉത്തരവാദപ്പെടുത്തി.

സം‌ഗമത്തിന്റെ സന്ദേശവും പ്രചരണവും മീഡിയ സിക്രട്ടറി റ‌ഈസ് സഗീര്‍, സാജിദ് എന്നിവരുടെ നേതൃത്വത്തിലും,ഭക്ഷണം അനുബന്ധ കാര്യങ്ങള്‍‌ക്ക് ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്, സലീം നാലകത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലും  ഉപസമിതി നിലവില്‍ വന്നു.

ഉപസമിതികളുടെ കൂടിയിരുത്തങ്ങള്‍‌ക്ക് ശേഷം അധികം വൈകാതെ മറ്റൊരു പ്രവര്‍‌ത്തക സമിതി ചേരാനാകും എന്ന്‌ അധ്യക്ഷന്‍ അറിയിച്ചു.

ശുഭ പ്രതീക്ഷകളോടെ പ്രവര്‍‌ത്തന സജ്ജരാകുക എന്ന സന്ദേശത്തെ ഓര്‍‌മിപ്പിച്ച് കൊണ്ട്,നന്ദി പ്രകാശനത്തോടെ യോഗ നടപടികള്‍‌ക്ക് വിരാമമായി.

===========

11.03.2025


കഴിഞ്ഞ പ്രവര്‍‌ത്തക സമിതി തീരുമാന പ്രകാരം ഉത്തരവാദിത്തമേല്‍‌പ്പിക്കപ്പെട്ട നാലം‌ഗ പ്രോഗ്രാം കമ്മിറ്റി ചര്‍‌ച്ച ചെയ്‌ത്‌ ധാരണയിലെത്തിയ ഹ്രസ്വ വിവരം പങ്കുവെക്കുന്നു. 

👉സൗഹൃദ ഇഫ്‌ത്വാര്‍ സം‌ഗമത്തോടനുബന്ധിച്ച്‌ സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ എന്ന തലകെട്ടിലായിരിയ്‌ക്കും പ്രചരണവും പരിപാടിയും.

👉പ്രസ്‌തുത വിഷയത്തില്‍ ബോധവത്‌കരണം നടത്താന്‍ നാട്ടിലെ നേതൃത്വവുമായി ധാരണയിലെത്തിയ പ്രഭാഷകന്‍ എ.കെ മുഹമ്മദ് സുറൂർ ഫൈസി ( സമസ്ത മുദരിബ് ) യെ ക്ഷണിക്കും.

(അദ്ദേഹത്തെ ലഭിക്കാത്ത സാഹചര്യത്തില്‍ മഹല്ല് നേതൃത്വത്തിന്റെ പരിഗണനയനുസരിച്ചുള്ളവരെയായിരിയ്‌ക്കും പങ്കെടുപ്പിക്കുക)

👉ഖ്യുമാറ്റിന്റെ മുന്‍ സാരഥികളും സീനിയര്‍ അം‌ഗങ്ങളും വേദിയെ ധന്യമാക്കും

👉മഹല്ല് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യപ്രഭാഷകന്‍ വിഷയം അവതരിപ്പിക്കും.

👉ഖ്യുമാറ്റിന്റെ സന്ദേശം വേദിയില്‍ വായിക്കുകയൊ അവതരിപ്പിക്കുകയൊ ചെയ്യും.

👉മഹല്ല് ഖത്വീബിന്റെ പ്രാര്‍‌ഥനയോടെ സാമപനം.

-------------

👉കാമ്പയിന്‍ ലോഗൊ ക്രിയേറ്റ് ചെയ്യും

👉ഖ്യുമാറ്റ് സന്ദേശം എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിക്കും

👉വരും ദിവസങ്ങളിലെ പ്രഭാത സന്ദേശങ്ങള്‍ കാമ്പയിന്‍ വിഷയത്തെ കേന്ദ്രീകരിച്ച് പങ്കുവെക്കും

👉പ്രസ്‌തുത വിഷയവുമായി ബന്ധപ്പെട്ട പ്രചരണങ്ങളും ക്ഷണവും മീഡിയാ വിഭാഗത്തിന്റെയും പ്രചരണവിഭാഗത്തിന്റെയും സഹകരണത്തോടെ എത്രയും വേഗം പ്രാരം‌ഭം കുറിക്കും.

👉മഹല്ലില്‍ സജീവമായ എല്ലാവിഭാഗം സം‌ഘങ്ങളെയും സം‌ഘടനകളെയും സം‌ഗമത്തിന്റെ ഭാഗമാക്കാന്‍ പ്രത്യേകം ക്ഷണിക്കും

-----------------

തുടര്‍ നടപടികളുടെ ഭാഗമായി പ്രദേശത്തെ വിവിധ സം‌ഘങ്ങളുടെയും സം‌ഘടനകളുടെയും പ്രാതിനിധ്യം ഉറപ്പ് വരുത്തി,റമദാനിന്‌ ശേഷം വിപുലമായ അര്‍‌ഥത്തില്‍ പ്രാദേശിക സം‌ഗമം നത്തും.

===========

പ്രോഗ്രാം കമ്മിറ്റി

ഷറഫു ഹമീദ്

അസീസ് മഞ്ഞിയില്‍

ആരിഫ് ഖാസിം

അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍

==========