2025 മാര്‍ച്ച് 30 ന് തിരുനെല്ലൂര്‍ മദ്രസ്സാ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ഖ്യുമാറ്റ് സൗഹൃദ ഇഫ്‌ത്വാര്‍ സംഗമത്തില്‍ അഡ്വ.മുഹമ്മദ് ഫൈസി ഓണംപള്ളി ക്യാമ്പയിന്‍ ഉദ്‌ഘാടനം നിര്‍വഹിക്കും.
അത്യന്തം ദൗര്‍ഭാഗ്യകരമായ നാടിന്റെ അവസ്‌ഥയില്‍ നാട്ടുകാര്‍ക്കിടയില്‍ പുതിയ സാഹചര്യങ്ങളുടെ അപായ സൂചനകളെ ഓര്‍മിപ്പിക്കാനും ജാഗ്രതയുള്ളവരാക്കാനും സംഗമവും അതിനോടനുബന്ധിച്ച പരിപാടികളും ഉപകരിക്കണം.അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
എല്ലാവരേയും ആശങ്കപ്പെടുത്തും വിധം സമൂഹത്തില്‍ വിശിഷ്യാ പുതിയ തലമുറയില്‍ വ്യാപകമായി കണ്ട് വരുന്ന ലഹരി ഉപയോഗത്തിനും ധര്‍മച്യുതിക്കുമെതിരെ ശക്തമായ ബോധവത്കരണത്തിന്റെ പ്രാരംഭമായി ഇഫ്‌ത്വാര്‍ സംഗമം വേദിയാകുമെന്ന് ജനറല്‍ സിക്രട്ടറി കെ.ജി റഷീദ് പറഞ്ഞു.
വൈസ് പ്രസിഡണ്ട് ആരിഫ് ഖാസിം, സീനിയര്‍ അംഗങ്ങളും വിവിധ വകുപ്പ് ചുമതലകളുള്ളവരുമായ അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,യൂസുഫ് ഹമീദ്,ഷൈതാജ് മൂക്കലെ, ഷമീര്‍ പി.എം, അനസ് ഉമര്‍,റഈസ് സഗീര്‍ കൂടാതെ ഹംദാന്‍ ഹംസ,ഹാരിസ് അബ്ബാസ്,ഷാഹുല്‍ ഹുസൈന്‍,അബൂബക്കര്‍ സിദ്ധീഖ്,ജാസിം ഹനീഫ,റഷാദ് ഖുറൈഷി,ജഅഫര്‍ ഉമര്‍,തൗഫീഖ് താജുദ്ദീന്‍ തുടങ്ങിയവര്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട വിലപ്പെട്ട അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ഊര്‍ജ്ജസ്വലമായ ചുവടുവെപ്പുകള്‍ ആദ്യാന്തം കാത്ത് സൂക്ഷിക്കാനുള്ള ആഹ്വാനത്തോടെ യോഗം സമാപിച്ചു.
=========