പെരിങ്ങാടിന്റെ എല്ലാ അര്‍ഥത്തിലും പൂര്‍വകാല ചരിത്രങ്ങളുമായി ഇഴപിരിയാത്ത ബന്ധമുള്ള ഒരു ഭൂമിക അത്യധ്വാനം ചെയ്‌ത് മെരുക്കിയും ഒരുക്കിയും വളര്‍ത്തിയും മുന്നില്‍ നിന്നും നിരയില്‍ നിന്നും നയിച്ച ഒരാള്‍, ശുഭ പ്രതീക്ഷയോടെ കാര്യങ്ങള്‍ അവതരിപ്പിച്ചത് സന്തോഷത്തോടെ നന്മ തിരുനെല്ലൂര്‍ ഏറ്റെടുക്കുകയായിരുന്നു എന്ന് ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ പി.എം പറഞ്ഞു.
നന്മതിരുനെല്ലൂര്‍ സാംസ്‌കാരിക സമിതി പൊതു സമൂഹത്തോട് ആവശ്യപ്പെട്ടതിനെ സുമനസ്സുകള്‍ യഥാര്‍ഥ വികാരവായ്‌പോടെ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്‌തപ്പോള്‍ ഇവിടെ അക്ഷരാര്‍ഥത്തില്‍ ഉറവവറ്റാത്ത നന്മയുടെ പ്രവാഹം തന്നെ ഒഴുകി.
നന്മയുടെ പാതയില്‍ അണിനിരന്നവര്‍ക്കും ഭാഗഭാക്കയവര്‍ക്കും തങ്ങളാലാവുന്ന വിഹിതം രേഖപ്പെടുത്തിയവര്‍ക്കും ഇതിന്നായി പ്രേരിപ്പിച്ചവര്‍ക്കും പ്രചോദനം നല്‍കിയവര്‍ക്കും കരുണാവാരിധിയായ നാഥന്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമാറാകട്ടെ.എന്ന് നന്മതിരുനെല്ലൂര്‍ സാംസ്‌കാരിക സമിതി പ്രാര്‍ഥനയോടെ പ്രതികരിച്ചു.