നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 8 May 2025

മുഹമ്മദന്‍‌സ് ദശവാര്‍‌ഷികാഘോഷം

ഖത്തറിലെ കായിക പ്രേമികള്‍ക്കിടയിൽ പ്രൗഡിയോടെ ശിരസ്സുയര്‍‌ത്തി നിൽക്കുന്ന മുഹമ്മദൻസ് ഖത്തറിന്റെ  ദശവാര്‍‌ഷികാഘോഷം വിപുലമായ കായിക മത്സര പരിപാടികളോടെ ഒരുക്കുമെന്ന്‌ സം‌ഘാടകര്‍ അറിയിച്ചു.

സെപ്റ്റംബർ മുതൽ ജനുവരി വരെ  അഞ്ച് മാസം നീണ്ടു നില്‍‌ക്കുന്ന  വിധത്തിലാണ്‌ ആസൂത്രണം ചെയ്യുന്നത്.വിവിധ ഇനങ്ങളിലുള്ള കായിക മത്സരങ്ങളും രക്തദാന കേമ്പും ആഘോഷത്തിന്റെ ഭാഗമാകും. വിപുലമായ കലാസാം‌സ്‌ക്കാരിക പരിപാടികളോടെ മുഹമ്മദന്‍‌സ് ഖത്തര്‍ ദശവാര്‍ഷികാഘോഷത്തിന്‌ സമാപനം കുറിക്കും.

സെപ്റ്റംബർ ആദ്യം പെനാൽറ്റി ഷൂട്ട് ഔട്ട്‌ ടൂർണമെന്റും ശേഷം ചെസ്സ് ടൂർണമെന്റും തുടർന്ന് ബാഡ്‌മിന്റൺ ടൂർണമെന്റും എന്ന ക്രമത്തിലാണ്‌ ആസൂത്രണം ചെയ്യുന്നത്. 

തെരഞ്ഞെടുത്ത 16 ടീമുകളെ ഉൾപ്പെടുത്തി ഫുട്ബോൾ ടൂർണമെന്റും നവംബർ ഡിസംബർ മാസങ്ങളിലെ ഉചിതമായ സമയത്ത് ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിക്കും.ടൂർണമെന്റുകൾക്ക് ശേഷം ജനുവരിയിൽ റമദാന്‍ തുടങ്ങുന്നതിനു മുമ്പ് കലാ സാം‌സ്‌ക്കാരിക പരിപാടികളോടെ വാർഷികാഘോഷങ്ങള്‍‌ക്ക് കൊടിയിറങ്ങും.

സം‌ഘാടനത്തിന്റെ സൗകര്യത്തിനു വേണ്ടി വിവിധ വകുപ്പുകള്‍‌ക്കും മത്സരങ്ങള്‍‌ക്കും ഉപസമിതികളെ ഉത്തരവാദപ്പെടുത്തിയതായും ജനറല്‍ സെക്രട്ടറി അറിയിച്ചു.

ദശവാര്‍‌ഷികാഘോഷത്തിന്റെ ഭാഗമായി വിളിച്ചു ചേര്‍‌ത്ത പ്രത്യേക യോഗത്തിനു ശേഷമാണ്‌ സെക്രട്ടറിയുടെ വിശദീകരണം.

അസിസ്റ്റന്റ് സെക്രട്ടറി ഹം‌ദാന്‍ ഹം‌സയുടെ ആമുഖത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് സലിം നാലകത്ത് അധ്യക്ഷത വഹിച്ചു. 

MQ മുഖ്യ  രക്ഷാധികാരി ഷറഫ് പി ഹമീദ് 10 വർഷത്തെ മുഹമ്മദൻസ് ഖത്തറിന്റെ വളർച്ചയെയും, അംഗങ്ങൾക്കിടയിൽ നില നിൽക്കുന്ന സ്നേഹ സൗഹൃദ ബന്ധങ്ങളെയും  പ്രകീർത്തിച്ചു.MQ വിന്റെ പ്രാരംഭം മുതൽ ഇതുവരെ നൽകിയ സഹകരണം തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം  അറിയിച്ചു. 

മുഹമ്മദൻസ് ഖത്തര്‍ തുടര്‍‌ച്ചയായ വര്‍‌ഷങ്ങളില്‍ നടത്തിവന്നിരുന്ന ഏറെ പ്രശം‌സിക്കപ്പെട്ട കായികമത്സരങ്ങള്‍,ഒരു പ്രത്യേക സാഹചര്യത്തില്‍  സം‌ഘടിപ്പിക്കാനാകാതെ വന്നതില്‍ നേതൃത്വം ഖേദം പ്രകടിപ്പിച്ചു. ജനറൽ സെക്രട്ടറി കെ.ജി.റഷീദ്, മാനേജർ ഷൈദാജ്‌ എംകെ തുടങ്ങിയവര്‍ ഇക്കാര്യം അടിവരയിട്ട് ഉണര്‍‌ത്തുകയും ചെയ്‌തു.

ഷറഫ് പി ഹമീദ്, സലിം നാലകത്ത്,  കെ.ജി റഷീദ്,ഷൈദാജ്‌ എം.കെ, ഷറഫു കെ.എസ്,ഹംദാൻ ഹംസ,ഷഹീർ അഹമ്മദ്,തൗഫീഖ് താജുദ്ദീൻ, മൊയ്‌നു, റഷാദ് ഖുറൈഷി, സജി മാസ്റ്റർ, ഫിറോസ് അഹമ്മദ്,  സാജിദ് യൂസുഫ്, നിഷീദ് മൻസൂർ, ഷാഹുൽ ഹുസൈൻ, ഷെഫീഖ് മുഹമ്മദ്, റഹ്‌‌മാന്‍ സഗീർ, ജാസിം ഹനീഫ,റഈസ് സഗീർ തുടങ്ങിയവർ യോഗത്തെ ധന്യമാക്കി.

ഏറെ ക്രിയാത്മകമായ ചർച്ചകളിൽ സമിതി അം‌ഗങ്ങള്‍ സജീവമായി പങ്കെടുത്തു ജോയിന്റ് സെക്രെട്ടറി ഷറഫു കെ.എസ് നന്ദി പ്രകാശിപ്പിച്ചു.

-------------

ദിമീഡിയ