നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label ജുമാ മസ്‌ജിദ് ഉദ്‌ഘാടനം. Show all posts
Showing posts with label ജുമാ മസ്‌ജിദ് ഉദ്‌ഘാടനം. Show all posts

Friday, 23 November 2007

ജുമാ മസ്‌ജിദ് ഉദ്‌ഘാടനം

തിരുനെല്ലൂര്‍ ജുമാ മസ്‌ജിദ് പുനരുദ്ധാരണത്തിനു ശേഷം ഉദ്‌ഘാടനം സയ്യിദ് സാദിഖലി ഷിഹാബ്‌ തങ്ങള്‍ നിര്‍‌വഹിച്ചു.

നേതൃനിരയില്‍ പ്രസിഡണ്ട്‌ സെക്രട്ടറി ട്രഷറര്‍ എന്നീ പദവികളില്‍ ഹാജി അഹമ്മദ്‌ കെ.പി,ഷം‌സുദ്ധീന്‍ പുതിയപുര, മുഹമ്മദ്‌ എം.വിയും ആയിരുന്നു.

പുനരുദ്ധാരണ സമിതിയുടെ ചെയര്‍‌മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നത്‌ ഖാദര്‍ പൂത്തോക്കിലും കണ്‍‌വീനര്‍ സ്ഥാനത്ത്‌ കെ.എസ്‌ അഷറഫും ആയിരുന്നു.നല്ലൊരു ശതമാനം പണികളും പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ അഷറഫിന്‌ ഗള്‍‌ഫില്‍ പോകാനുള്ള സാഹചര്യം വന്നെത്തിയത്‌.തുടര്‍‌ന്ന്‌ കണ്‍‌വീനര്‍ സ്ഥാനത്തേയ്‌ക്ക്‌ മുഹമ്മദാലി എന്‍.കെ നിയോഗിക്കപ്പെട്ടു.പള്ളിയുടെ നിര്‍‌മ്മാണ പ്രവര്‍‌ത്തനങ്ങളില്‍ നാട്ടുകാരുടെ നിര്‍‌ലോഭമായ സഹകരണങ്ങള്‍ പ്രശം‌സിക്കപ്പെട്ടു.