നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label വാര്‍ഷികോത്സവം കൊടിയിറങ്ങി. Show all posts
Showing posts with label വാര്‍ഷികോത്സവം കൊടിയിറങ്ങി. Show all posts

Saturday, 18 March 2017

സ്കൂള്‍ വാര്‍ഷികോത്സവം കൊടിയിറങ്ങി

തിരുനെല്ലൂര്‍: തിരുനെല്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വാര്‍‌ഷികവും രക്ഷാകര്‍‌തൃ ദിനവും സമുചിതമായി അഘോഷിച്ചു.മാര്‍‌ച്ച്‌ 17  വൈകീട്ട് നടന്ന വൈവിധ്യമാര്‍‌ന്ന ആഘോഷ സം‌ഗമം മണലൂര്‍ മണ്ഡലം എം.എല്‍.എ ബഹു. മുരളി പെരുനെല്ലി ഉദ്‌ഘാടനം ചെയ്‌തു.സ്‌കൂള്‍ മാനേജര്‍ ശ്രീ.അബു കാട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട്‌ ശ്രീ.ഷരീഫ്‌ ചിറക്കല്‍ സ്വാഗത പ്രഭാഷണം നടത്തി.വാര്‍‌ഷിക റിപ്പോര്‍‌ട്ട്‌ പ്രധാനാധ്യാപിക ശ്രീമതി ആനി പോള്‍  അവതരിപ്പിച്ചു.

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബഹു. എ.കെ ഹുസൈന്‍ എന്റോവ്‌മന്റ്‌ വിതരണം നിര്‍‌വഹിച്ചു.മുല്ലശ്ശേരി എ.ഇ.ഒ ശ്രീ മണി കണ്‌ഠലാല്‍ മുഖ്യാതിഥിയായ വേദിയില്‍ ശ്രീമതി അസ്‌മാബി നിസാര്‍ (ബ്ലോക് പഞ്ചായത്ത്‌ അം‌ഗം) ആശം‌സകള്‍ നേര്‍ന്നു.

കൂടാതെ പ്രദേശത്തെ പൗര പ്രമുഖരും ആദരണീയരുമായ.എ.എസ്‌.എം.അസ്‌ഗറലി തങ്ങള്‍ (ഖ്യു.എസ്‌.എ.പ്രസിഡണ്ട്‌),കെ.പി അഹമ്മദ്‌ ഹാജി (തിരുനെല്ലൂര്‍ മഹല്ല്‌ പ്രസിഡണ്ട്‌),പി.എം രാഘവന്‍ (തിരുനെല്ലൂര്‍ ശിവക്ഷേത്ര ഭരണ സമിതി സെക്രട്ടറി),ഫാദര്‍ യേശുദാസ്‌ ചുങ്കത്ത്‌ സി.എം.ഐ(പ്രിന്‍‌സിപ്പാള്‍ കാര്‍മ്മല്‍ അക്കാദമി ചാലക്കുടി),പി.എം.സുബൈര്‍ (മുന്‍.പി.ടി.എ.പ്രസിഡണ്ട്‌), മോനിഷ പാടൂര്‍ (എം.പി.ടി.എ.പ്രസിഡണ്ട്‌), തുടങ്ങിയവരും സ്‌കൂള്‍ പൂര്‍‌വ വിദ്യാര്‍ഥികളും വേദിയെ ധന്യമാക്കി.അബൂബക്കര്‍ സിദ്ധീഖ്‌ (പി.ടി.എ. വൈസ്‌ പ്രസിഡണ്ട്‌)നന്ദി പ്രകാശിപ്പിച്ചു.നാട്ടുകാരുടെ മഹനീയ സാന്നിധ്യവും സഹകരണവും ഈ വാര്‍‌ഷികാഘോഷത്തെ തിരുനെല്ലുരിന്റെ ഉത്സവമാക്കി മാറ്റി.