തിരുനെല്ലൂർ:നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതിയുടെ നിവേദനത്തിന് സർക്കാർ അംഗീകാരം.
നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി ഒന്നര വർഷങ്ങൾക്ക് മുമ്പ് സംഘടിപ്പിച്ച ജല സംരക്ഷണ സെമിനാർ പഠനങ്ങള്‍ സഫലമാകുന്നു.
നമ്മുടെ നാട്ടിൽ മഴക്കാലത്ത് അനുഭവപെടാറുള്ള വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണുന്നതിനും , കുടിവെള്ള ലഭ്യതക്കും സംരക്ഷണത്തിനും വേണ്ടി മുഖ്യമന്ത്രിക്കും ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങൾക്കും മുമ്പാകെ നന്മ തിരുനെല്ലൂർ തയ്യാറാക്കി സമർപ്പിച്ച സമഗ്രമായ നിവേദനം പരിഗണിക്കപ്പെട്ടു.
ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നവീകരണത്തിന് 4.46 കോടി രൂപ അനുവദിച്ച മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും അഭിവാദ്യങ്ങൾ...!അര്‍പ്പിക്കുന്നതായി നന്മ സാംസ്‌ക്കാരിക സമിതി പത്രകുറിപ്പില്‍ വ്യക്തമാക്കി.നന്മ സാംസ്‌ക്കാരിക സമിതിയുടെ സമഗ്രമായ പഠന പദ്ധതികളും വളരെ അനുഭാവ പൂര്‍വ്വം പരിഗണിക്കപ്പെട്ടതായി ബന്ധപ്പെട്ടവര്‍ അറിയിച്ച വിവരവും ഔദ്യോഗിക വക്താക്കള്‍ പറഞ്ഞു.
07.11.2018 ലെ വാര്‍ത്ത താഴെ വായിക്കാം:-
തിരുനെല്ലൂരിന്റെ കാര്‍ഷിക സ്വപ്‌നങ്ങളും ശുദ്ധജല ലഭ്യതക്ക് വേണ്ടിയുള്ള ദാഹവും ക്രിയാത്മകമായ ഇതര പദ്ധതികളോടുള്ള ആത്മാര്‍പ്പണവും സസൂക്ഷ്‌മം പഠിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്.മണലൂര്‍ മണ്ഡലം എം.എല്‍.എ ശ്രീ മുരളി പെരുനെല്ലി പറഞ്ഞു.പ്രദേശത്തിന്റെ ജന ഹിതങ്ങള്‍ക്കനുസരിച്ചുള്ള ക്രമപ്രവൃദ്ധമായ പദ്ധതികള്‍ വിവിധ തലങ്ങളിലെ ആസൂത്രണങ്ങളില്‍ നിന്നു കൊണ്ട് സാധ്യമാകുന്നത്ര നിര്‍വഹിച്ചു പോരുന്നുമുണ്ട്.ഇനിയും ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ അവിരാമം തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യും.നന്മ തിരുനെല്ലൂര്‍ സംഘടിപ്പിച്ച ജല ക്രമീകരണവും സംരക്ഷണവും എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പെരുനെല്ലി.
സെമിനാറിനും ശേഷം നടന്ന ചര്‍ച്ചകള്‍ക്കും അഭിപ്രായ സമന്വയത്തിനും ശേഷം തിരുനെല്ലൂർ ഗ്രാമത്തിന്റെ ആവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ നിവേദനം ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് സമര്‍പ്പിച്ചു.മുഖ്യ മന്ത്രിയ്‌ക്ക് സമര്‍പ്പിച്ച നിവേദനത്തിൻറെ പകർപ്പ് ബഹു;പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലക്ക് തിരുവനന്തപുരത്ത് കൺട്രോൺമെൻറ് ഹൗസിൽ വെച്ച് നൽകി.നിവേദനത്തിൻറെ മറ്റു പകര്‍പ്പുകള്‍ കേരള ജലസേചന വകുപ്പ് മന്ത്രി ശ്രീ മാത്യു ടി.തോമസ്,ബഹു: കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ:വി.എസ്.സുനിൽ കുമാര്‍,ഹരിതകേരള മിഷൻ ചെയർപേഴ്സൺ ഡോക്ടർ ശ്രീമതി:ടി.എൻ.സീമ,മുഖ്യ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി എം.വി ജയരാജന്‍ തുടങ്ങിയവര്‍ക്ക് തിരുവനന്തപുരത്ത് ഓഫിസില്‍ വെച്ച് നല്‍കി.
കൂടാതെ ബഹു: തൃശ്ശൂർ പാർലിമെന്റ് അംഗം ശ്രീ: സി.എൻ. ജയദേവൻ,ബഹു: മണലൂർ എം.എല്‍.എ ശ്രീ: മുരളി പെരുനെല്ലി, തൃശ്ശൂർ ജില്ല കലക്ടർ ശ്രീമതി അനുപമ.ടി.വി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ്സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി ലതി വേണുഗോപാൽ,മുല്ലശ്ശേരി ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് എ.കെ. ഹുസൈൻ ഇറിഗേഷന്‍ വകുപ്പ് ഉപ മേധാവി, കെ.എൽ.ഡി.സി കൺസ്ട്രക്‌ഷന്‍ എഞ്ചിനിയർ ബോബൻ എ.ജി എന്നിവര്‍ക്കും പകര്‍പ്പുകള്‍ കൈമാറി.
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി മുതലുള്ള വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരെ കാണാനും വിശദമായി ചര്‍ച്ച ചെയ്യാനും വിശദീകരിക്കാനും ലഭിച്ച അവസരങ്ങളേയും നന്മ ഭാരവാഹികള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.അതു കൊണ്ട് തന്നെ ഈ ക്രിയാത്മകമായ സംരംഭവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പ്രതീക്ഷ നല്‍കുന്നുണ്ട്.നന്മ കോഡിനേറ്റര്‍ ഷിഹാബ് എം.ഐ പറഞ്ഞു.വിവിധ വകുപ്പ് മേധാവികളില്‍ നിന്നും സെക്രട്ടറിമാരില്‍ നിന്നും ഉണ്ടായ സമീപനവും പ്രതികരണങ്ങളും ആശാവഹമായിരുന്നെന്നും നന്മ കോഡിനേറ്റര്‍ കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ച വേളകളിലും സമര്‍പ്പണ വേളകളിലും നന്മ ഭാരവാഹികളായ ഇസ്‌മാഈല്‍ ബാവ,അബ്‌ദുല്‍ ജലീല്‍, വി.എസ്. നൗഷാദ് അഹമ്മദ്,ഷിഹാബ് എം.ഐ,ഷംസുദ്ദീന്‍ പുതിയപുര,റഷീദ് മതിലകത്ത്, ഹാരിസ് ആര്‍.കെ,കെ.വി.ഹുസൈൻ ഹാജി,ഹനീഫ കെ.എം, താജുദ്ദീന്‍ ഖാദര്‍,കബീർ എൻ.വി, നസീർ എം.എം, തുടങ്ങിയവര്‍ പങ്കെടുത്തു.
സെമിനാര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കാനും ചര്‍ച്ചകള്‍ ക്രോഡീകരിക്കാനും നന്മയുടെ രക്ഷാധികാരികളായ എ.കെ ഹുസൈനും അസീസ് മഞ്ഞിയിലും നേതൃത്വം നല്‍കി.
നിവേദനത്തിലെ പ്രസക്തഭാഗം
01 റഗുലേറ്റര്‍ നവീകരണം
02 കനാല്‍ സംരക്ഷണം
03 കായല്‍ തീര ശുചികരണം
04 തണ്ണീര്‍ കായലില്‍ നിന്നുള്ള ജല നിയന്ത്രണം
05 വളയം ബണ്ട് ശാസ്‌ത്രീയമായ നവീകരണം
06 കൃഷി
07 വെള്ളക്കെട്ട് ശാശ്വത പരിഹാരം
08 കാരത്തോട്,പുഴങ്ങരത്തോട് വഴിയുള്ള ഒഴുക്ക് ഗതിമാറ്റം
09 കനാല്‍ കാരണം വിഭജിക്കപ്പെട്ട പതിനഞ്ചാം വാര്‍ഡ് നടപ്പാത
10 ജനപങ്കാളിത്തത്തോടെയുള്ള ടൂറിസ പദ്ധതികള്‍..