ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഇഫ്‌ത്വാര്‍ സംഗമം അംഗങ്ങളുടെ നിറ സാന്നിധ്യം കൊണ്ട് ധന്യമായി.ഗ്രാന്റ് ഖത്തര്‍ പാലസ് ഹോട്ടലിലായിരുന്നു സംഗമം സംഘടിപ്പിച്ചത്.ഇത്തരം സംഗമങ്ങള്‍ സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതില്‍ ഏറെ സഹായകരമാണെന്ന് അംഗങ്ങള്‍ വിലയിരുത്തി.അധ്യക്ഷന്‍ ഷറഫു ഹമീദ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലെ അംഗങ്ങളുടെ സഹകരണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി.കൂട്ടായ്‌മയുടെ ഐശ്വര്യ പൂര്‍ണ്ണമായ പരിണാമത്തിന്റെ മികച്ച ഉദാഹരണമാണ് നിറഞ്ഞ സദസ്സും സംഗമവും എന്നു മീഡിയ സെല്‍ അധ്യക്ഷന്‍ അസീസ് മഞ്ഞിയില്‍ പറഞ്ഞു.അംഗങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണയില്‍ ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ സന്തോഷം രേഖപ്പെടുത്തി.അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ മഗ്‌രിബ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.നിറഞ്ഞ സന്തോഷത്തോടെ പരസ്‌പര ബന്ധങ്ങള്‍ പുതുക്കിയും നാട്ടു വിശേഷങ്ങള്‍ പങ്കിട്ടും സമയം ചെലവഴിച്ചു.ഇഫ്‌ത്വാര്‍ വിഭവങ്ങളേക്കാള്‍ വട്ടമിട്ടിരുന്ന് ഏറെ സ്വാദോടെ സൗഹൃദം രുചിച്ച് ഒത്തിരി മധുരം മനസ്സില്‍ സൂക്ഷിച്ച് സംഗമം സമാപിച്ചു.