നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 8 May 2010

ഈ വര്‍ഷത്തെ ആസൂത്രണം


മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ 2010-11 ടേമിലെ ആദ്യത്തെ പ്രവര്‍ത്തക സമിതി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഉദയം മജ്‌ലിസില്‍ ചേര്‍ന്നു.കഴിഞ്ഞ ടേമിലെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിന്‌ ശേഷം പുതിയ ടേമിലെ ആദ്യ വര്‍ഷത്തേയ്‌ക്കുള്ള അസൂത്രണങ്ങളും പദ്ധതികളും അവതിരിപ്പിച്ചു പാസ്സാക്കി.ഉദ്‌ബോധനം,സംസ്‌കരണം,വിദ്യാഭ്യാസം,ചികിത്സ,റമദാനിലെ-സഹായം,സാന്ത്വനം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന സമാഹരണ വിതരണ പദ്ദതി ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്‌ പുതിയ ആസൂത്രണം.
മൂന്ന് മാസത്തിലൊരിക്കല്‍ മഹല്ല്‌ സംഗമം നടത്താനും ,പ്രവര്‍ത്തക സമിതി ചേരുന്ന അവസരത്തില്‍ സന്ദര്‍ശകരായി വരാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് മുന്‍കൂട്ടി അനുവാദം വാങ്ങുന്ന പക്ഷം അതിനുള്ള അവസരം കൊടുക്കാനും തിരുമാനിച്ചു.പ്രവര്‍ത്തക സമിതി അംഗം കെ.ജി റഷീദിനെ വൈസ്‌ പ്രസിണ്ട് സ്ഥാനത്തേയ്‌ക്ക് സമിതി തെരഞ്ഞെടുത്തു.