നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 4 May 2010

മസ്‌ജിദ് റോഡിന്റെ നിര്‍മ്മാണോദ്‌ഘാടനം

തിരുനെല്ലൂര്‍ :തിരുനെല്ലൂരിലെ ഇരുകരകളെ ബന്ധിപ്പിക്കുന്ന മസ്‌ജിദ് റോഡിന്റെ നിര്‍‌മ്മാണം എമ്പതുകളില്‍ ഹാജി അബ്‌ദുല്‍ റഹിമാന്‍ സാഹിബിന്റെ നേതൃത്വത്തിലാണ്‌  പ്രാഥമികകാര്യങ്ങള്‍ പുരോഗമിച്ചത്‌.വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പഞ്ചായത്ത്‌ ഏറ്റെടുത്ത്‌ സുഖപ്രദമായ പാതയായി പരിണമിച്ചു.2010 ല്‍ നിര്‍മ്മാണോദ്‌ഘാടനം ബഹു: മുരളി പെരുനെല്ലി എം.എല്‍.എ നിര്‍വഹിച്ചു.മുല്ലശ്ശേരി പന്‍ചായത്ത് പ്രസിഡന്റ് സി.എ ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
പ്രകൃതി ഭംഗി കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു ഗ്രാമത്തിന്റെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട വീഥി വിവിധ പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്‌.രേഖകളില്‍ മസ്‌ജിദ്‌ റോഡ് എന്ന്‌ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അങ്ങിനെ വിളിക്കപ്പെടാറില്ല.ഈ ദുരവസ്ഥക്ക് മാറ്റം പ്രതീക്ഷിച്ചുകൊണ്ട്‌ മസ്‌ജിദ് റോഡ് ഫലകം സ്ഥാപിച്ചത് മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ നേതൃത്വത്തിലായിരുന്നു.
04.05.2010