നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday 4 June 2019

സം‌ഗമം ജനപങ്കാളിത്തം കൊണ്ട്‌ സമ്പന്നമായി

തിരുനെല്ലൂര്‍:പ്രാര്‍‌ഥനാ നിര്‍‌ഭരമായ മുഹൂര്‍‌ത്തങ്ങള്‍ സമ്മാനിച്ച്‌ കൊണ്ട്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ഇഫ്‌ത്വാര്‍ സം‌ഗമം ധന്യമായി.

തിരുനെല്ലൂര്‍ മഹല്ല്‌ പ്രസിഡന്റ്‌ അബു കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന ഇഫ്‌ത്വാര്‍ സം‌ഗമ വേദിയെ അസോസിയേഷന്‍ പ്രതിനിധികളും അയല്‍ മഹല്ലുകളിലെ സാരഥികളും,ഇതര പ്രവാസി പ്രതിനിധികളും ക്ഷണിക്കപ്പെട്ട വിശിഷ്‌ട വ്യക്തിത്വങ്ങളും തങ്ങളുടെ സാന്നിധ്യം കൊണ്ട്‌ ധന്യമാക്കി.മഹല്ല്‌ നേതൃ നിരയിലെ കാരണവന്മാരായ ഖാദര്‍ സാഹിബ്‌,മുഹമ്മദലി സാഹിബ്‌,ഉമര്‍ കാട്ടില്‍,മഹല്ല്‌ ജനറല്‍ സെക്രട്ടറി സുബൈര്‍ പി.എം,സൈനുദ്ദീന്‍ ഖുറൈഷി തുടങ്ങിയവരും ഇഫ്‌ത്വാര്‍ സം‌ഗമത്തെ സമ്പന്നമാക്കി.

ഈയിടെ വിടപറഞ്ഞ കിഴക്കയില്‍ അബ്ബാസ്‌ ഹംസയേയും നാടിന്റെ കാരണവര്‍ മോനുക്കയേയും സദസ്സില്‍ സ്‌മരിച്ചു കൊണ്ടും പ്രാര്‍‌ഥിച്ചു കൊണ്ടുമായിരുന്നു തുടക്കം.

ഒരു കൊച്ചു ഗ്രാമത്തിന്റെ ഹൃദയ മിടിപ്പുകള്‍ തൊട്ടറിയാന്‍ ശ്രമിച്ച കൊച്ചു സം‌ഗമാണ്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍.ദീര്‍‌ഘകാലത്തെ നിര്‍‌ജീവാവസ്ഥക്ക്‌ ശേഷം ഒരു വ്യവസ്ഥാപിതമായ പ്രവര്‍ത്തന രീതിയിലേയ്‌ക്കും ചലനാത്മകമായ ശൈലിയിലേയ്‌ക്കും വഴി തുറക്കപ്പെട്ട അസോസിയേഷന്റെ നാള്‍‌വഴികള്‍ സ്വാഗത ഭാഷണത്തില്‍ സൂചിപ്പിക്കപ്പെട്ടു.

മഹല്ല്‌ ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫി റമദാന്‍ സന്ദേശം നല്‍കി.സെക്രട്ടറി നാസര്‍ കരീം സ്വാഗത ഭാഷണവും സെക്രട്ടറി അനസ്‌ ഉമര്‍ നന്ദിയും പ്രകാശിപ്പിച്ചു.ജന പങ്കാളിത്തം കൊണ്ടും സം‌ഘാടന മികവ്‌ കൊണ്ടും ശ്രദ്ദേയമായ ഇഫ്‌ത്വാര്‍ വിരുന്നും അനുബന്ധ പരിപാടികളും ഫൈനാന്‍‌സ്‌ സെക്രട്ടറി ഹാരിസ്‌ അബ്ബാസിന്റെ നേതൃത്വത്തില്‍ തൗഫീഖ്‌ താജുദ്ദീന്‍,ഫൈസല്‍ അബൂബക്കര്‍,ഷറഫു കെ.എസ് തുടങ്ങിയവര്‍ നിയന്ത്രിച്ചു.

വിശാല തിരുനെല്ലൂര്‍ മഹല്ലിലെ തെരഞ്ഞെടുക്കപ്പെട്ട കുടും‌ബങ്ങള്‍ക്കുള്ള റമദാന്‍ സ്‌നേഹ സ്‌പര്‍‌ശം വിതരണോദ്‌ഘാടനം കാലത്ത്‌ മദ്രസാങ്കണത്തില്‍ വെച്ച്‌ നടന്ന ലളിതമായ ചടങ്ങില്‍ തുടക്കം കുറിച്ചിരുന്നു.അരിയും പലവ്യഞ്‌ജനങ്ങളും പ്രത്യേക വിഭവങ്ങളും മാം‌സപ്പൊതിയുമടങ്ങുന്ന റിലീഫ്‌ പാക്കിന്റെ വ്യവസ്ഥാപിതമായ വിതരണം യഥോചിതം നടന്ന വിവരം ജനറല്‍ സെക്രട്ടറി റഷീദ്‌ കെജി റിപ്പോര്‍‌ട്ട്‌ ചെയ്‌തിരുന്നു.

മഹല്ലിലെ കിഴക്കേകര,പടിഞ്ഞാറെകര,മുള്ളന്തറ,മുല്ലശ്ശേരി കുന്ന് എന്നീ വിവിധ ഭാഗങ്ങളിലേയ്‌ക്ക്‌  പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകളായി സേവന വിഭാഗത്തെ നിയോഗിച്ചു കൊണ്ടായിരുന്നു വിതരണം നടന്നത്.

പരിശുദ്ധ റമദാന്‍ പ്രമാണിച്ച്‌ നടത്തപ്പെട്ട സ്‌നേഹ സ്‌പര്‍‌ശത്തിലും ഇതര സേവന പരിപാടികളിലും പങ്കാളിത്തം നല്‍‌കിയവര്‍‌ക്ക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഷറഫു ഹമീദ്‌ നന്ദി പ്രകാശിപ്പിച്ചു.മഹല്ല്‌ തിരുനെല്ലൂരിലെ എല്ലാ സഹൃദയര്‍‌ക്കും ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍‌ന്നു.