പുതിയ വിദ്യാഭ്യാസ അധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം വരിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി, ഉദയം പഠനവേദി തുടങ്ങിയ പ്രാദേശിക - പ്രവാസി കൂട്ടായ്‌മകള്‍ ആശംസകള്‍ നേര്‍ന്നു.രക്ഷിതാക്കളുടെ കണ്ണും കരളും കുളിര്‍ക്കുന്ന വിജയ പരമ്പരകള്‍ ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു.
പരേതനായ വടക്കന്റെകായില്‍ ത്വാലിബിന്റെ മകന്‍ തമീം ത്വാലിബ് +𝟐 പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു.
പാഠ്യ പാഠ്യേതര വിഷയങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവെച്ച തമീം ത്വാലിബിന് ഭാവി കലാലയ ജീവിതത്തിലെ വിജ്ഞാന വിഥികളില്‍ കൂടുതല്‍ പ്രശോഭിക്കാനാകട്ടെ എന്ന് ആശിക്കുന്നു.ആശംസാ സന്ദേശത്തില്‍ അറിയിച്ചു.