തിരുനെല്ലൂര്‍ :
മഹല്ല് തിരുനെല്ലൂരിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ ഏര്‍പെടുത്തിയ പ്രത്യേക കിറ്റ് വിതരണം ചെയ്‌തു.തിരുനെല്ലൂര്‍ മഹല്ല് പ്രസിഡന്റ് ഹാജി മുഹമ്മദലി പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡന്റ് അബു കാട്ടില്‍ ജനറല്‍ സെക്രട്ടറി സിറാജ് മൂക്കലെ മറ്റ് സമിതി അംഗങ്ങളും മഹല്ല് നിവാസികള്‍ക്ക് ഹൃദ്യമായ ഈദ് ആശംസകള്‍ അറിയിച്ചു.