ദോഹ : വിശ്വാസപരമായി വ്യത്യസ്‌ഥ വീക്ഷണങ്ങളെ സഹിഷ്‌ണുതയോടെ ഉള്‍കൊള്ളണമെന്ന അഭിപ്രായത്തെ അടിവരയിട്ട്‌കൊണ്ട് ,ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രത്യേക പ്രവര്‍ത്തക സമിതി സമാപിച്ചു.
പുതിയ പ്ര്വര്‍ത്തക സമിതി തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പ്രസിഡന്റ് അസീസ് മഞ്ഞിയില്‍ അധ്യക്ഷതവഹിച്ചു.
വിശാലാര്‍ഥത്തിലുള്ള മഹല്ല് കൂട്ടായ്‌മയെന്ന പ്രഖ്യാപിതലക്ഷ്യത്തെ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് നാടിന്റെയും നാട്ടുകാരുടെയും നന്മയ്‌ക്ക് വേണ്ടി ഒറ്റക്കെട്ടയി പ്രവര്‍ത്തന സജ്ജരാകണമെന്ന് സമിതി അഭിപ്രായപ്പെട്ടു.
ജൂണ്‍ അവസാനവാരം തെരഞ്ഞെടുപ്പ് നടക്കുമെന്ന് സെക്രട്ടറി ശിഹാബ് എം ഐ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥമുള്ള പ്രവര്‍ത്തനങ്ങളില്‍ ജനറല്‍ സെക്രട്ടറിയോടൊപ്പം
അസി: സെക്രട്ടറിമാരായ സിറാജ് കുഞ്ഞിബാവു,ആരിഫ് ഖാസിം എന്നിവരെ ചുമതലപ്പെടുത്തി.
തിരുനെല്ലൂര്‍ പ്രാഥമിക വിദ്യാലയത്തിലെ കുട്ടികള്‍ക്ക് വര്‍ഷം തോറും നല്‍കി വരുന്ന പഠനോപകരണ വിതരണത്തിന് ആവശ്യമായ ഫണ്ട് നാട്ടിലെ പ്രതിനിധിയ്‌ക്ക് അയച്ച് കൊടുക്കാന്‍ തിരുമാനിച്ചു.