തിരുനെല്ലൂരിലെ സഹോദര സമുദായാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു.
സഹോദരമനസ്സോടെ എല്ലാവരേയും ഒരുമിച്ച് കൂട്ടാനുള്ള മനസ്സും ചിന്തയും സന്തോഷദായകമാണെന്ന് ശ്രീ ശ്രീജിത്ത് പനക്കല്‍ തന്റെ ആശംസാ ഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
ചികിത്സാര്‍ഥം നാട്ടിലേയ്‌ക്ക് പോകുന്ന ജനറല്‍ സെക്രട്ടറി അസീസ് മഞ്ഞിയിലിന്റെ ഒഴ്വിലേയ്‌ക്ക് സിറാജ് മൂക്കലയെ തെരഞ്ഞെടുത്തു. അബു മുഹമ്മദ്‌മോന്‍ ശിഹാബ് എം ഐ എന്നിവര്‍ അസി:സെക്രട്ടറിമാരായി തുടരും.
റമദാന്‍ അവസാനത്തില്‍ മഹല്ലിലെ അര്‍ഹരായവര്‍ക്ക് നല്‍കിവരാറുള്ള പ്രത്യേക സഹായം മഹല്ല് സമിതി വഴി വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
അബ്‌ദുല്‍ ജലീല്‍ വി എസ് ഖമറുദ്ധീന്‍ കടയില്‍ എന്നിവരെ പ്രവര്‍ത്തക സമിതിയിലേയ്‌ക്ക് നോമിനേറ്റ് ചെയ്‌തവിവരം അധ്യക്ഷന്‍ പ്രഖ്യാപിച്ചു.