നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 13 June 2015

അബുദാബി തിരുനെല്ലൂര്‍ കൂട്ടായ്‌മ

അബുദാബി:അബുദാബിയിലെ തിരുനെല്ലൂര്‍ മഹല്ല്‌ നിവാസികളുടെ കൂട്ടായ്‌മ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു.ഉമര്‍ കാട്ടിലിന്റെ സാരഥ്യത്തില്‍ പുതിയ പ്രവര്‍‌ത്തകസമിതി നിലവില്‍ വന്നതായി റിപ്പോര്‍‌ട്ട്‌ ചെയ്യപ്പെട്ടു.ജനറല്‍ സെക്രട്ടറിയായി ഷിയാസ് അബൂബക്കറും ട്രഷറര്‍ സ്ഥാനത്തേക്ക്‌ കെ.എസ്‌.അഷറഫും തെരഞ്ഞെടുക്കപ്പെട്ടു.ആര്‍.എച്ച് അബ്‌ദുറഹിമാനും സൈനുദ്ധീന്‍ ഖുറഷിയും വൈസ്‌ പ്രസിഡണ്ടുമാരായി ഈ കൂട്ടായ്‌മയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഇഖ്‌ബാല്‍ ഹസ്സന്‍,അസ്‌ലം പാലപ്പറമ്പില്‍ എന്നിവരാണ്‌ അസി.സെക്രട്ടറിമാര്‍.സുബൈര്‍ അബുബക്കര്‍,നസീര്‍ പി.എച്ച്,ഫൈസല്‍,ആസാദ്‌,ഉസ്‌മാന്‍ പുത്തന്‍‌പുര എന്നിവര്‍ അം‌ഗങ്ങളാണ്‌.

പുതുതായി രൂപം നല്‍‌കപ്പെട്ട അബുദാബി തിരുനെല്ലൂര്‍ കൂട്ടായ്‌മയെ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ അഭിനന്ദിച്ചു.