ദിതിരുനെല്ലുര്‍ തികച്ചും സ്വതന്ത്രമായ ഒരു ഓണ്‍ലൈന്‍ സംവിധാനമാണ്.തിരുനെല്ലുര്‍ പെരിങ്ങാട് എന്നീ ഇരട്ട നാമങ്ങളില്‍ അറിയപ്പെടുന്ന കൊച്ചു ഗ്രാമത്തിന്റെ - മഹല്ലിന്റെ നന്മ മാത്രം കാംക്ഷിക്കുന്ന ഒരു സംവിധാനം.ദിതിരുനെല്ലുര്‍ എന്ന ഒരു ബ്ലോഗും എഫ്.ബിയില്‍ ഒരു പേജും തളരാത്ത ഒരു മനസ്സും ഇത്രമാത്രമാണ് ഈ പ്രസാരണ മാധ്യമത്തിന്റെ കൈമുതല്‍.സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബ്‌ളോഗുകള്‍ക്കിടയില്‍ നാട്ടുവര്‍ത്തമാനങ്ങള്‍ക്കും ഒരിടം എന്ന ചിന്തയാണ് ഈ വഴിയിലേക്കുള്ള പ്രചോദനം.മഞ്ഞിയില്‍ എന്ന ബ്‌ളോഗിന് ആയിരക്കണക്കിനു വായനക്കാരുണ്ട്.ദിതിരുനെല്ലൂരിന് കഴിഞ്ഞ 5 വര്‍ഷങ്ങളിലായി അമ്പതിനായിരത്തില്‍ പരം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ഇടക്കാലത്ത് വെച്ച് നിര്‍ജിവമായ പ്രദേശത്തെ പ്രസിദ്ധമായ ഒരു മഹല്ലിനെ പുനര്‍ വിചിന്തനത്തിലേയ്‌ക്ക് നയിക്കാന്‍ കാരണമായതില്‍ ദിതിരുനെല്ലൂരിനും വലിയ പങ്കുണ്ടായിരുന്നു.ഇഷ്‌ടജനങ്ങളില്‍ നിന്നും ദൗര്‍ഭാഗ്യകരമായ കൈപേറിയ അനുഭവത്തെ ഇത്തരത്തിലൊരു മധുരം കൊണ്ട് സമാശ്വസിക്കാനുള്ള ഭാഗ്യം അവിസ്‌മരണീയം തന്നെയായിരുന്നു.
നാടിനെ കൂട്ടിയിണക്കുന്ന ഈ കണ്ണിയെ മറക്കാതിരിക്കുക.നാടിന്റെ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ദിതിരുനെല്ലുര്‍ സന്ദര്‍ശിക്കുക.നിങ്ങള്‍ക്ക് പറയാനുള്ളതും അറിയിക്കുക.(ദിതിരുനെല്ലൂര്‍)