നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 18 April 2016

സൗഹൃദ യാത്ര

ദോഹ:ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ സൗഹൃദ സം‌ഗമം ഒരുക്കുന്നു.തിരുനെല്ലൂര്‍ക്കാരുടെ ഈ കൂട്ടായ്‌മയെ കോര്‍‌ത്തിണക്കുന്നതിലും പ്രവര്‍‌ത്തന നിരതമാക്കുന്നതിലും ഏറെ സഹായിക്കുന്ന സൗഹൃ യാത്രകളും സംഗമങ്ങളും അതിന്റെ യഥാര്‍‌ഥ ലക്ഷ്യം കൈവരിക്കാന്‍ ഒറ്റക്കെട്ടായി രം‌ഗത്തിറങ്ങണമെന്നു പ്രസിഡന്റ്‌ ഷറഫു ഹമീദ്‌ അഭ്യര്‍‌ഥിച്ചു. ഏപ്രില്‍ 22 വെള്ളിയാഴ്‌ച ഷഹാനിയ്യയിലെ മ്യൂസിയം പരിസരത്ത്‌ സം‌ഘടിപ്പിക്കുന്ന സംഗമത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍‌കൊണ്ട്‌ ധന്യമായിരിക്കുമെന്നു പ്രോഗ്രാം കോഡിനേറ്റര്‍ സലീം നാലകത്ത് അറിയിച്ചു.കൂടാതെ പ്രവാസം മതിയാക്കി നാട്ടിലേയ്‌ക്ക്‌ തിരിക്കുന്ന മുന്‍ പ്രസിഡന്റ്‌ അബു കാട്ടിലിന്‌ സം‌ഗമത്തില്‍ വെച്ച്‌ യാത്രയയപ്പ്‌ നല്‍‌കുമെന്ന്‌ ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ പറഞ്ഞു.വിശദമായ വിവരങ്ങള്‍ താമസിയാതെ നല്‍‌കുമെന്നു സെക്രട്ടറി  അറിയിച്ചു.