തിരുനെല്ലൂര്‍ മഹല്ല് വിഭാവന ചെയ്‌ത പാര്‍പ്പിട സമുച്ചയത്തിന്റെ പണികള്‍ അതിന്റെ പരിസമാപ്‌തിയിലെത്തിക്കൊണ്ടിരിക്കുന്നതായി മഹല്ല് പ്രസിഡണ്ട് കെ.പി അഹമ്മദ് ഹാജി പറഞ്ഞു.സമുച്ചയത്തിന്റെ പൂര്‍ത്തീകരണത്തിനായി കണക്കു കൂട്ടിയതിന്റെ 86 ശതമാനം സമാഹരിക്കാനും അതിനനുസൃതമായി പണികള്‍ പുരോഗമിപ്പിക്കാനും കഴിഞ്ഞതിന്റെ സംതൃപ്‌തി മഹല്ല് നേതൃത്വം പങ്കു വെച്ചു.ഇനിയും പൂര്‍ത്തീകരിക്കപ്പെടാനുള്ള 14 ശതമാനം പണികളും അതിനുള്ള സമാഹരണവും സാധ്യമാക്കാനുള്ള കഠിന യജ്ഞത്തിലാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.ഇന്റര്‍ നാഷണല്‍ മാറ്റ് പ്രതിനിധിയുമായി ടലഫോണില്‍ സംസാരിക്കുകയായിരുന്നു മഹല്ല് പ്രസിഡണ്ട്.ഫിബ്രുവരി അവസാനവാരം സമുച്ചയത്തിന്റെ ഉദ്‌ഘാടനം നടത്താനുള്ള സാധ്യത സഫലമാകട്ടെ എന്നാണ് മഹല്ല് നേതൃത്വത്തിന്റെ പ്രത്യാശ.2014 നവംബര്‍ 16 നായിരുന്നു സമുച്ചയത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം നടന്നത്.
ഇവ്വിഷയവുമായി ബന്ധപ്പെട്ട് മഹല്ല് ട്രഷറര്‍ ഖാസ്സിം വി.കെ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ പ്രസിഡണ്ട് ഷറഫു ഹമീദുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉത്തരവാദപ്പെട്ടവര്‍ ഗൗരവ പൂര്‍വം കാര്യങ്ങള്‍ പരിഗണിക്കുന്നതായി അറിയുന്നു വാഗ്ദത്തം പൂര്‍ത്തീകരിച്ചിട്ടില്ലാത്ത ഖത്തറിലെ സഹോദരങ്ങള്‍ എത്രയും പെട്ടെന്നു പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കണമെന്നു ഖ്യുമാറ്റ് ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ അഭ്യര്‍ഥിച്ചു.സമാഹരണവുമായി ഇനിയും സഹകരിക്കാന്‍ സന്മനസ്സുള്ളവരും സാധിക്കുന്നവരും ഈ സൗഭാഗ്യം കരഗതമാക്കണമെന്ന് ഖ്യു മാറ്റ് വൈസ് പ്രസിഡണ്ട് സലീം നാലകത്തും പ്രതികരിച്ചു.സെക്രട്ടറിമാരായ ഹാരിസ് അബ്ബാസ്,ഷൈദാജ് മൂക്കലെ,റഷീദ് കെ.ജി എന്നിവര്‍ സജീവമായി രംഗത്തുണ്ട്.
സ്വദേശത്തും വിദേശത്തുമുള്ള എല്ലാവരും തങ്ങളുടെ ഭാഗദേയത്വം ഉറപ്പു വരുത്തണമെന്ന് മഹല്ല് ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.