മഹല്ലിലെ പാര്‍പ്പിട സമുച്ചയവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്‌ത വാര്‍ത്താ കുറിപ്പിനെ തുടര്‍ന്ന് ഗൗരവമുള്ള ചര്‍ച്ചകള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നടന്നു.മഹല്ല് പ്രസിഡണ്ട് കെ.പി അഹമ്മദ് ഹാജിയുമായി ഇന്റര്‍ നാഷണല്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഓണ്‍ലൈന്‍ പ്രതിനിധി നടത്തിയ ടലിഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുര്‍ ഗ്രൂപ്പില്‍ ഭാഗികമായും,പ്രവര്‍ത്തക സമിതി ഗ്രൂപ്പില്‍ സജീവമായും ചര്‍ച്ചകള്‍ നടന്നു.പാര്‍പ്പിട സമുച്ചയത്തിന്റെ സമാഹരണവുമായി ബന്ധപ്പെട്ട് അടിയന്തിര ശ്രമം കഴിഞ്ഞ ദിവസം നടത്തിയിതായി ഖ്യുമാറ്റ് വൈസ് പ്രസിഡണ്ട് സലിം നാലകത്ത്,ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ എന്നിവര്‍ വിശദികരിച്ചു.
സമുച്ചയത്തിന് ഇനിയും പ്രതീക്ഷിക്കുന്ന തുകയുടെ കുറഞ്ഞ ശതമാനം മാത്രമാണ് ഖത്തറില്‍ നിന്നും ലഭിക്കാന്‍ സാധ്യതയുള്ളൂ എന്നും അതില്‍ തന്നെ വളരെ ചെറിയൊരു ശതമാനം മാത്രമായിരിക്കാം അടിയന്തിര സ്വഭാവത്തില്‍ പിരിച്ചെടുക്കാന്‍ പറ്റുകയുള്ളുവെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.സമുച്ചയത്തിനു കണക്കാക്കപ്പെട്ട തുകയുടെ ഏകദേശം 14 ശതമാനം പ്രത്യക്ഷമായും അത്രത്തോളം പരോക്ഷമായും ലഭ്യമാക്കാന്‍ ഖ്യുമാറ്റിനു കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഖ്യുമാറ്റ് പ്രസിഡണ്ട് ഷറഫു ഹമീദ് സുചിപ്പിച്ചു.
ഖത്തറിനു പുറത്തുള്ള പ്രവാസികളുടെ പിന്തുണയും മഹല്ലുമായി ബന്ധപ്പെട്ട പൊതു വിഷയങ്ങളില്‍ ഉറപ്പാക്കണമെന്ന അഭിപ്രായവും ഖ്യുമാറ്റ് പ്രവര്‍ത്തക സമിതി ഗ്രൂപ്പ് ചര്‍ച്ചയില്‍ പ്രകടിപ്പിക്കപ്പെട്ടു.
ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപകാര പ്രദമായി വികസിപ്പിക്കുന്നതിനെ കുറിച്ച് പ്രാഥമിക ചര്‍ച്ച ഐ.മാറ്റ് ഓണ്‍ലൈന്‍ കട്രോള്‍ റൂമില്‍ നടന്നു.അഫ്‌സല്‍ ആര്‍.ഐ,ഷിയാസ് അബൂബക്കര്‍,ഷിഹാബ് എം.ഐ,അസീസ് മഞ്ഞിയില്‍ എന്നിവരാണ് ഐ.മാറ്റ് ഓണ്‍ ലൈന്‍ കട്രോള്‍ റൂമിലുള്ളത്.വിവിധ രാജ്യങ്ങളില്‍ കഴിയുന്ന മഹല്ലു നിവാസികളെ ഏകോപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കട്രോള്‍ റൂം പ്രവര്‍ത്തന ക്ഷമമാക്കുന്നത്.