നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 18 July 2017

അമ്പത്തിരണ്ടാം ദിക്‌റ്‌ ഹല്‍ഖാ വാര്‍‌ഷികം

തിരുനെല്ലൂര്‍:1965 ലായിരുന്നു തിരുനെല്ലൂര്‍ മഹല്ലു ജുമാമാസ്‌ജിദില്‍ ദിക്‌റ്‌ ഹല്‍‌ഖ പ്രാരം‌ഭം കുറിച്ചത്. അതിനു ശേഷം ജുമാ മസ്‌ജിദില്‍ ആഴ്‌ച തോറും നടന്നു വരുന്ന ദിക്‌റ്‌ ഹല്‍‌ഖയുടെ അമ്പത്തിരണ്ടാം വാര്‍ഷികം ജൂലായ്‌ 21 വെള്ളിയാഴ്‌ച വൈകീട്ട്‌ ഏഴിന്‌ പ്രാര്‍‌ഥനാ നിര്‍‌ഭരമായ സദസ്സിനെ സാക്ഷിയാക്കി സംഘടിപ്പിക്കുമെന്ന്‌ മഹല്ലു സം‌ഘാടകര്‍ അറിയിക്കുന്നു.

സമസ്‌ത കേരള ജം‌ഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അം‌ഗം ആദരണീയനായ എം.എം മുഹ്‌യദ്ധീന്‍ മൗലവി ആലുവ വിശിഷ്‌ടാഥിതിയായി വാര്‍‌ഷിക സദസ്സില്‍ പങ്കെടുക്കും.മഹല്ലു ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫി, മഹല്ലു പ്രസിഡണ്ട്‌ ഹാജി അഹമ്മദ്‌ കെ.പി, മദ്രസ്സ സദര്‍,മദ്രസ്സാ അധ്യാപകര്‍,പ്രദേശത്തെ ഖത്വീബ്‌മാരും പണ്ഡിതന്മാരും മഹല്ല്‌ നേതൃത്വങ്ങളും ദാക്കിരീങ്ങളും സദസ്സിനെ ധന്യമാക്കും.ജൂലായ്‌ 22 ന്‌ കാലത്ത്‌ 6 മണിമുതല്‍ 11 വരെ അന്നദാനവും നടക്കും.സെക്രട്ടറി ജമാല്‍ ബാപ്പുട്ടി അറിയിച്ചു.