നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 6 August 2017

കൃതാര്‍‌ഥതയോടെ

തിരുനെല്ലൂര്‍:പ്രവാസി സം‌ഘടനകളില്‍ പ്രവാസത്തോളം പഴക്കമുള്ള ഖത്തറിലെ കൂട്ടായ്‌മ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ വളരെ വ്യവസ്ഥാപിതമായ കാരുണ്യ പ്രവര്‍‌ത്തനങ്ങള്‍ മാസാന്തം നടത്തിക്കൊണ്ടിരിക്കുന്നു.കൂടാതെ വിശേഷാല്‍ സാഹചര്യമുണ്ടാകുമ്പോള്‍ നിശ്ചിതമായ സഹായവും നടത്തിവരാറുണ്ട്‌.ഈയിടെ നാട്ടില്‍ അനിവാര്യമായും സഹായ ഹസ്‌തം ഉണ്ടായിരിക്കേണ്ട കാര്യത്തിലും യഥാ സമയം ഇടപെടാന്‍ സാധിച്ചിരിക്കുന്നു.

ഖത്തറിലെ പ്രവാസി കൂട്ടായ്‌മ, സന്നദ്ധ സംരം‌ഭങ്ങളില്‍ ഏറെ ക്രിയാത്മകമായി രം‌ഗത്തുണ്ട്‌ എന്നതിനെക്കാള്‍ സമൂഹത്തില്‍ പരസ്‌പര സഹകരണത്തിന്‌ പ്രേരണ നല്‍‌കാനും ഒരു പരിധി വരെ സാധിച്ചിരിക്കുന്നതായി പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ വ്യക്തമാക്കി.

ഇപ്പോള്‍ നാട്ടില്‍ അവധിയിലുള്ള വൈസ്‌ പ്രസിഡണ്ട്‌ കെ.ജി റഷിദ്‌,ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ,ഫൈനാന്‍‌സ്‌ സെക്രട്ടറി സലീം നാലകത്ത്‌,പ്രതിനിധികളായ ഇസ്‌മാഈല്‍ ബാവ,അബ്‌ദുല്‍ ജലീല്‍ വി.എസ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളുടെ ഭവനങ്ങള്‍ സന്ദര്‍‌ശിക്കുകയും അര്‍‌ഹരായവരുടെ വിഹിതം കൈമാറുകയും ചെയ്‌തതായി സെക്രട്ടറി അറിയിച്ചു.