ദോഹയിലെ പ്രശസ്‌രായ 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമന്റ് 4 ആഴ്ച നീണ്ടു നിൽക്കും.ഓരോ വെള്ളിയാഴ്‌ചകളിലുമാണ് കളിയും കളവും ഒരുക്കിയിരിക്കുന്നത്.
ദോഹയിലെ പ്രശസ്ത ക്രിക്കറ്റ് ടീമുകളായ ഫൈറ്റേഴ്‌സ് ഖത്തര്‍,മാള്‍ സിസി, ഡ്രില്ലെർസ്സ് ഖത്തർ, ഗറാഫ ഇലവന്‍, യുവ, റെഡ് ഹൗക്‌സ്, മാംഗ്‌ളൂര്‍ വാരിയേര്‍സ്, സിലറ്റ് റോയല്‍സ്, എ.ടി.സി.സി.ബി.ഖ്യു, സിറ്റി എക്‌ചേഞ്ച്, യാസ് സ്‌മാഷേഴ്‌സ്, ബ്‌ളാക് ക്യാപ്‌സ്, ദോഹ ബ്‌ളാസ്‌റ്റേഴ്‌സ്, റോയ്‌സ് ഇലവൻ,സ്‌റ്റാര്‍ ഇമക് എന്നീ ടീമുകള്‍ക്കൊപ്പം മുഹമ്മദന്‍സ് ഖത്തര്‍ ടീമും അങ്കം കുറിക്കുന്നുണ്ട്.
വരുന്ന വാരാന്ത്യങ്ങളില്‍ എല്ലാ ക്രിക്കറ്റ് പ്രേമികളെയും മുഹമ്മദൻസ് ഗ്രൗണ്ടിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി മുഹമ്മദൻസ് ഖത്തർ ഭാരവാഹികള്‍ അറിയിച്ചു.