തിരുനെല്ലൂര്‍:പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തിരുനെല്ലൂര്‍ എ.എം.എൽ.പി സ്കൂളിൽ അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം വാർഡ് മെമ്പർ ശ്രീ.ഷരിഫ് ചിറയ്ക്കൽ നിർവഹിച്ചു. മാനേജർ ശ്രീ. അബു കാട്ടിൽ അധ്യക്ഷനായിരുന്നു. ഒ.എസ്.എ സെക്രട്ടറി ശ്രീ. റഷീദ്, വിദ്യാലയ വികസന സമിതി സെക്രട്ടറി ശ്രീ. മുസ്തഫ,പ്രധാനാധ്യാപിക ആനി പോള്‍ തുടങ്ങിയവർ ആശംസകളർപ്പിച്ചു. മാസ്റ്റർ പ്ലാൻ അവതരണവും ചർച്ചയും നടന്നു.