തിരുനെല്ലൂര്‍:കണ്ണൂര്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ട് ഗ്രൂപ്പ് മത്സരത്തില്‍ 25 ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ആതിഥേയരായ എസ്.എന്‍ കോളേജിന് വിജയം.തിളക്കമാര്‍ന്ന വിജയ ഗാഥയുടെ ശില്‍പി അനുഗ്രഹീത കലാകാരി സിമ്യ എന്ന മാപ്പിളപ്പാട്ട് ലോകത്തെ നിറ സാന്നിധ്യവുമാണ്.
തിരുനെല്ലൂരിലെ പുതിയ തലമുറയിലെ ഒറ്റപ്പെട്ട ശബ്‌ദ ഗരിമയും മധുരിമയും കൊണ്ട് അനുഗ്രഹീതനായ ഹംദാന്‍ ഹംസയുടെ പ്രിയതമയാണ് സിമ്യ ഹംദാന്‍.2010 പട്ടുറുമാല്‍ റിയാലിറ്റിഷോയില്‍ തിളങ്ങിയവരാണ് തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ ശബ്‌ദ മധുരിമയായ ഹംദാന്‍ എന്ന യുവ പ്രതിഭയും കണ്ണൂര്‍ സ്വദേശിനിയായ അനുഗ്രഹീതയായ പൂങ്കുയില്‍ സിമ്യയും.2016 ല്‍ ബ്രണ്ണന്‍ കോളേജില്‍ നടന്ന കലോത്സവത്തിലെ വിജയ രഹസ്യത്തിന്റെ അണിയറയിലും തിരുനെല്ലുരിന്റെ മരുമകള്‍ സിമ്യ ഹംദാന്‍ തന്നെയായിരുന്നു.തിരുനെല്ലുരിന്റെ ഈ സംഗീത താരങ്ങള്‍ ഗ്രാമത്തിന്റെ തന്നെ അഭിമാനമാണ്.