നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 5 March 2018

പരിധിക്കു പുറത്തുള്ള ചില കാര്യങ്ങൾ

ഗുരുവായൂർ: പുസ്തകോത്സവത്തിൽ റഹ്‌മാന്‍ തിരുനെല്ലൂരിന്റെ പരിധിക്കു പുറത്തുള്ള ചില കാര്യങ്ങൾ (നോവലെറ്റുകൾ), ഡോ.സെബാസ്റ്റ്യൻ പോൾ ഗുരുവായൂർ എം.എല്‍.എ കെ.വി.അബ്ദുൾ ഖാദറിന് നൽകി പ്രകാശനം ചെയ്‌തു.

മാർച്ച് 4 ന് ഞായറാഴ്ച്ച വൈകീട്ട്‌ 5.30 ന്‌ മുനിസിപ്പൽ ലൈബ്രറി പരിസരത്തെ ഇ.എം.എസ്‌ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ സാമൂഹിക സാം‌സ്‌കാരിക രാഷ്‌ട്രീയ രം‌ഗത്തെ പ്രമുഖര്‍ സം‌ബന്ധിച്ചു.

തിരുനെല്ലൂര്‍ ഗ്രാമത്തിലെ കരുത്തരായ എഴുത്തുകാരില്‍ മുന്‍‌നിരയില്‍ നില്‍‌ക്കുന്ന റഹ്‌മാന്‍ ഖത്തറില്‍ നിന്നും പ്രവാസം മതിയാക്കി നാട്ടിലെത്തിയതിനു ശേഷം ഗുരുവായൂരിലാണ്‌ താമസിക്കുന്നത്.സമുഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ കൃതികളുടെ കര്‍‌ത്താവാണ്‌ റഹ്‌മാന്‍. തിരുനെല്ലൂരിന്റെ പഴയകാല ചരിത്ര സ്മൃതികളെ അടയാളപ്പെടുത്തുന്ന രചന പുരോഗമിക്കുകയാണെന്ന്‌ റഹ്‌മാന്‍ പറഞ്ഞു.

ഖത്തറിലെ തിരുനെല്ലൂര്‍ മഹല്ലിനെ പ്രതിനിധീകരിക്കുന്ന ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍,മുഹമ്മദന്‍സ്‌ ഖത്തര്‍, നാട്ടിലെയും പ്രവാസലോകത്തെയും സമിതികള്‍,പ്രദേശത്തെ സാമൂഹിക സാം‌സ്‌കാരിക വൈജ്ഞാനിക രം‌ഗത്തെ ഉദയം പഠന വേദി തിരുനെല്ലൂരിനെ പ്രതിനിധീകരിക്കുന്ന ഇതര പ്രവാസി സം‌ഘങ്ങളും സം‌ഘടനകളും സാരഥികളും റഹ്‌മാന്‍ തിരുനെല്ലൂരിന്റെ പുതിയ പുസ്‌തക പ്രകാശനത്തില്‍ സന്തോഷംരേഖപ്പെടുത്തി