ദോഹ:സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഗാനമാല "മജ്ഹബ്" ഓഡിയോ റിലീസ് ഖത്തർ മലയാളികളുടെ സ്വന്തം ചെങ്ങായി 98.6 മലയാളം എഫ്.എം റേഡിയോ സ്റ്റേഷനിൽ വെച്ച് നടത്തപ്പെട്ടു. പ്രമുഖ അവതാരകൻ ആര്‍.ജെ റിജാസിന് ബ്രൗഷർ നൽകി കൊണ്ട് സ്കെച്ച് മീഡിയ & ഇവെന്റ്സ് ജനറൽ മാനേജർ അഷ്‌റഫ് കോറോത് ആണ് ഓഡിയോ റിലീസിംഗ് നിർവഹിച്ചത്. മാപ്പിളപ്പാട്ട് ഗാനശാഖയിൽ ഒരു പൊൻതൂവൽ കൂടെ ചേർക്കപ്പെടുകയാണ് 'മജ്ഹബ്' എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.യുവ രചയിതാവ് സനി യാസിന്റെ രചനയിലും പുതിയ തലമുറയിലെ ഹിറ്റ് മേക്കർ മുനീർ ലാലയുടെ സംഗീതത്തിലും പിറവിയെടുത്ത ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവ തലമുറയിലെ ഇഷ്‌ട ഗായക ജോഡികളായ സിംയയും ഹംദാനും ചേർന്നാണ്. റേഡിയോ അവതാരകരായ ആര്‍.ജെ ഷിഫിൻ,രതീഷ്,ജിബിൻ,പാർവതി, സൗണ്ട് എഞ്ചിനീയർ രഞ്ജിത്, ഷെഫീഖ്, റാമിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.