ഷാര്‍ജ:അനുഗ്രഹീതമായ പരിശുദ്ധ മാസത്തില്‍ എമിറേറ്റ്‌സിലുള്ള തിരുനെല്ലൂര്‍ പ്രവാസികള്‍ ഒത്തു കൂടാന്‍ കഴിഞ്ഞതില്‍ കൃതാര്‍ഥരാണ്.പ്രവാസ ലോകത്ത് ഇത്തത്തിലൊരു വാര്‍ഷിക സംഗമം ഏറെ അനുഗ്രഹീതമാണ്.ഹുസ്സൈന്‍ കാട്ടില്‍ പറഞ്ഞു.ഷാര്‍ജ അബുഷഖാറയിലുള്ള ഇന്ത്യന്‍ കോഫി ഹൗസ് റസ്‌റ്റോറന്റില്‍ വെച്ച് ഒത്തു ചേര്‍ന്ന ഇഫ്‌ത്വാര്‍ സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അധ്യക്ഷന്‍ ജനാബ് ഹുസ്സൈന്‍.
സഹൃദയനായ എഴുത്തുകാരന്‍ സൈനുദ്ധീന്‍ ഖുറൈഷിയുടെ ഖുറൈഷി പുരാണം എന്ന പുസ്‌തകത്തിന്റെ എമിറേറ്റ്‌സ് പ്രകാശനം ഹനീഫ അബുവിന് നല്‍കി അധ്യക്ഷന്‍ ഹുസ്സൈന്‍ കാട്ടില്‍ നിര്‍വഹിച്ചു.മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ (മാറ്റ് അബുദാബി) സെക്രട്ടറി ഷിയാസ് അബൂബക്കര്‍,ഇഖ്‌ബാല്‍ വേത്തില്‍,അഷറഫ് കെ.എസ്,അഫ്‌സല്‍ ഇബ്രാഹീം,സാഫിര്‍,ഷിഹാബുദ്ധീന്‍,മജീദ്,സാജിദ്,ജാഫര്‍ കബീര്‍,നാസര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് ഉന്നത വിജയ ശതമാനത്തോടെ പ്ലസ്‌ടുവില്‍ വിജയം വരിച്ച ഫായിസ റാഫിയെ അനുമോദിച്ചു.യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നാട്ടുകാര്‍ പരസ്‌പരം കാണാനും ഒത്തു കൂടാനും അവസരം സൃഷ്‌ടിക്കപ്പെടുന്നതില്‍ നാട്ടുകാര്‍ സംതൃപ്‌തി രേഖപ്പെടുത്തി.അബ്‌ദുല്‍ സലാം സ്വാഗതം ആശംസിച്ചു.ഷറഫുദ്ധീന്‍ പി.കെ നന്ദി പ്രകാശിപ്പിച്ചു.
ദിതിരുനെല്ലൂര്‍
ദിതിരുനെല്ലൂര്‍