തിരുനെല്ലൂര്‍:ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ ഒരുക്കുന്ന ഇഫ്‌ത്വാര്‍ സംഗമവും,റമദാനിലെ സാന്ത്വന വിതരണവും ജൂണ്‍ 14 വ്യാഴാഴ്‌ച സംഘടിപ്പിക്കും.സംഗമത്തില്‍ മഹല്ല് നേതൃത്വവും,തിരുനെല്ലൂരിന്റെ അയല്‍പക്ക മഹല്ലുകളിലെ പ്രതിനിധികളും,സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും ജന പ്രതിനിധികളും ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ നേതൃത്വവും പങ്കെടുക്കും.സഹൃദയരുടെ പങ്കാളിത്തവും പിന്തുണയും ഉണ്ടാകണമെന്ന് ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ ജനറല്‍ സെക്രട്ടറി ഷിഹാബ് ഇബ്രാഹീം അഭ്യര്‍ഥിച്ചു.
ക്ഷണക്കത്തിന്റെ പൂര്‍ണ്ണ രൂപം.
പരിശുദ്ധ മാസത്തിന്റെ വസന്തം ആവോളം ആസ്വദിക്കാനും അതിന്റെ മധുരം മറ്റുള്ളവരിലേയ്‌ക്ക് പകരാനും അനുഗ്രഹീത നാളുകളിലെ പുണ്യം പൂര്‍ണ്ണമായും കൊയ്‌തെടുക്കാനും സര്‍വ്വ ലോക പരിപാലകനായ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.
അല്ലാഹുവിന്റെ അനുഗ്രഹ കടാക്ഷത്താല്‍ ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍,അതിന്റെ സാന്ത്വന സന്നദ്ധ പ്രവര്‍ത്തനങ്ങളിലെ നൈരന്തര്യം കെടാതെ സൂക്ഷിച്ചു പോരുന്നു. വ്രത വിശുദ്ധിയുടെ നാളുകളില്‍ വിപുലമായ രീതിയില്‍ നന്മയോട് ആഭിമുഖ്യമുള്ള കര്‍മ്മങ്ങള്‍ അനുവര്‍ത്തിക്കാനുള്ള സൗഭാഗ്യം കൊണ്ടും തിരുനെല്ലൂരിലെ ഈ പ്രവാസി കൂട്ടായ്‌മ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.എല്ലാ വര്‍ഷവും റമദാനിലെ സാന്ത്വന പരിപാടികള്‍ നടക്കുന്നതിനോടനുബന്ധിച്ച് ഒരുക്കാറുള്ള ഇഫ്‌ത്വാര്‍ വിരുന്ന് വ്യാഴാഴ്‌ച ജൂണ്‍ 14 ന് നടക്കും. തിരുനെല്ലൂര്‍ നൂറുല്‍ ഹിദായ മദ്രസ്സാങ്കണത്തില്‍ സംഘടിപ്പിക്കുന്ന ഈ സ്‌നേഹ വിരുന്നിലേയ്‌ക്ക് താങ്കളെ ആദര പൂര്‍വ്വം ക്ഷണിക്കുന്നു.
പ്രാര്‍ഥനയോടെ ....
ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍
പ്രസിഡണ്ട്
ഷറഫു ഹമീദ്
ജനറല്‍ സെക്രട്ടറി
ഷിഹാബ് ഇബ്രാഹീം