ദോഹ : ഐഷ അഫീദ റഷീദ് സി.ബി.എസ്.ഇ പത്താം തരത്തില്‍ 89 ശതമാനം {445/500} മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കി.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ വൈസ് പ്രസിഡന്റ് കെ.ജി റഷീദിന്റെ മകളാണ് ഐഷ അഫീദ.ഖത്തറില്‍ എം.ഇ.എസ് വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയായ അഫീദ പാഠ്യ പാഠ്യേതര വിഷയങ്ങളിലും സമര്‍ഥയാണ്.
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍,മുഹമ്മദന്‍സ് ഖത്തര്‍,നന്മ തിരുനെല്ലൂര്‍,ഉദയം പഠന വേദി തുടങ്ങിയ പ്രവാസി സംഘടനകള്‍ അനുമോദനങ്ങള്‍ അറിയിച്ചു.