നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 6 August 2018

കണ്ടത്തില്‍ ഉമ്മുകുൽസു മരണപ്പെട്ടു

മുല്ലശ്ശേരി:-പരേതനായ തിരുനെല്ലൂര്‍  കണ്ടത്തില്‍ ഖാദർ സാഹിബിന്റെ മുല്ലശ്ശേരി കുന്നത്ത്‌ പള്ളിക്ക്‌ സമീപം താമസിക്കുന്ന മകൾ ഉമ്മുകുൽസു മരണപ്പെട്ടു.ദീര്‍‌ഘ നാളായി ചികിത്സയിലും  രോഗ ശയ്യയിലുമായിരുന്നു.ചേറ്റുവയിലുള്ള മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ഖബറടക്കം 07.08.2018 ചൊവ്വാഴ്‌ച കാലത്ത് 10 മണിക്ക് തിരുനെല്ലൂർ ജുമാ മസ്‌‌ജിദ്‌ ഖബർസ്‌ഥാനില്‍ നടക്കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.പരേതയ്‌ക്ക്‌ വേണ്ടി പ്രത്യേകം പ്രാര്‍‌ഥിക്കാനും നമസ്‌കരിക്കാനും ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു.