റമദാന്‍ സാന്ത്വന സഹായ പരിപാടികളുടെ ഭാഗമായ സമാഹരണത്തിന്റെ ഉദ്‌ഘാടനം സീനിയര്‍ അംഗം വി.എസ് അബ്‌ദുല്‍ ജലീലില്‍ നിന്നും സ്വീകരിച്ച് കൊണ്ട് വൈസ് പ്രസിഡണ്ട് കെ.ജി റഷീദ് നിര്‍വഹിക്കും.സെക്രട്ടറി ഹാരിസ് അബ്ബാസ് സ്വാഗതവും,സെക്രട്ടറി ഷൈതാജ് മൂക്കലെ നന്ദിയും പ്രകാശിപ്പിക്കും.
നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടെ മുന്നോട്ട് നീങ്ങുന്ന സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയാനും പുതിയ നിർദേശങ്ങൾ അറിയിക്കാനും, നേതൃത്വത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ മുഖാമുഖം പ്രകടിപ്പിക്കാനുമുള്ള അവസരമാണ് വാർഷിക കൗൺസിൽ. കൂട്ടായ്‌മയുടെ പ്രവർത്തനങ്ങൾ എല്ലാം നേര്‍ക്ക് നേരെ അറിയാനും അറിയിക്കാനുമുള്ള ഔദ്യോഗികമായ വേദി ഉത്തരവാദിത്ത ബോധത്തോടെ ഉപയോഗപ്പെടുത്തണം. കൂട്ടമായി ഒട്ടേറെ കാര്യങ്ങൾ നിര്‍വഹിക്കാനാകും. നമ്മെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി കുടുംബങ്ങൾ നാട്ടിലുണ്ട്.ഗുണകാംക്ഷികളായ ഓരോ അംഗത്തിന്റെയും ചെറിയ വിഹിതങ്ങള്‍ ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണ്.
അതിലുപരി വര്‍ഷത്തിലൊരിക്കലെങ്കിലും ഒന്നിച്ചിരുന്ന് ഉണ്ണാനും പരസ്പരം കാണാനും സൗഹൃദം പുതുക്കാനും സന്തോഷ സന്താപങ്ങള്‍ പങ്കു വെക്കാനും, സമയം കണ്ടെത്തണം.ഈ സംഗമം ഉപയോഗപ്രദമാക്കുക.സെക്രട്ടറി അഭ്യര്‍ഥിച്ചു.സംഗമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറിമാരായ ഷൈതാജ് മൂക്കലെ,ഹാരിസ് അബ്ബാസ്,തൗഫീഖ് താജുദ്ധീന്‍ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.