നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 15 March 2019

പ്രതികള്‍‌ക്ക്‌ ജീവപര്യന്തം...

തൃ​ശൂ​ർ: സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന മു​ല്ല​ശേ​രി തി​രു​നെ​ല്ലൂ​ർ സ്വ​ദേ​ശി ഷി​ഹാ​ബു​ദ്ദീ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഏ​ഴ് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ ട്രി​പ്പി​ൾ ജീ​വ​പ​ര്യ​ന്ത​ത്തി​നും 40,000 രൂ​പ വീ​തം പി​ഴ​ക്കും ശി​ക്ഷി​ച്ചു . തി​രു​നെ​ല്ലൂ​ർ മ​തി​ല​ക​ത്തു വീ​ട്ടി​ൽ ഖാ​ദ​റിന്റെ മ​ക​ൻ ഷി​ഹാ​ബു​ദ്ദീ​നെ (38) ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​മ്പോ​ൾ കാ​റി​ടി​ച്ചു വീ​ഴ്ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലാ​ണ്​ തൃ​ശൂ​ർ നാ​ലാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ജ​ഡ്ജി കെ.​ആ​ർ. മ​ധു​കു​മാ​ർ ശി​ക്ഷി​ച്ച​ത്.

2015 മാ​ർ​ച്ച് ഒ​ന്നി​ന്​ രാ​ത്രി 7.30 നാ​യി​രു​ന്നു സം​ഭ​വം. പൂ​വ്വ​ത്തൂ​ർ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം പ​ട്ടാ​ളി ന​വീ​ൻ (25), തൃ​ത്ത​ല്ലൂ​ർ മ​ണ​പ്പാ​ട് പ​ണി​ക്ക​ൻ വീ​ട്ടി​ൽ പ്ര​മോ​ദ് (33), പാ​വ​റ​ട്ടി ചു​ക്കു​ബ​സാ​ർ കോ​ന്താ​ച്ച​ൻ വീ​ട്ടി​ൽ രാ​ഹു​ൽ (27), പാ​വ​റ​ട്ടി ചു​ക്കു​ബ​സാ​ർ മു​ക്കോ​ല വീ​ട്ടി​ൽ വൈ​ശാ​ഖ് (31), തി​രു​നെ​ല്ലൂ​ർ തെ​ക്കേ​പ്പാ​ട്ടു വീ​ട്ടി​ൽ സു​ബി​ൻ എ​ന്ന ക​ണ്ണ​ൻ (29), പാ​റ​വ​ട്ടി വെ​ന്മെ​നാ​ട് കോ​ന്താ​ച്ച​ൻ വീ​ട്ടി​ൽ ബി​ജു (37), പു​വ്വ​ത്തൂ​ർ വ​ള​പ്പു​ര​ക്ക​ൽ  വി​ജ​യ​ശ​ങ്ക​ർ എ​ന്ന ശ​ങ്ക​ർ (22) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ക്കാ​ത്ത എ​ട്ട്​ മു​ത​ൽ 11 വ​രെ​യു​ള്ള നാ​ലു പ്ര​തി​ക​ളെ കോ​ട​തി വി​ട്ട​യ​ച്ചു. എ​ള​വ​ള്ളി തൂ​മാ​റ്റ് വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ, തി​രു​നെ​ല്ലൂ​ർ കോ​ന്താ​ച്ച​ൻ വീ​ട്ടി​ൽ സു​രേ​ഷ്കു​മാ​ർ, പാ​വ​റ​ട്ടി വി​ള​ക്ക​ത്തു​പ​ടി ക​ള​രി​ക്ക​ൽ ഷി​ജു,  സു​ൽ​ത്താ​ൻ​ബ​ത്തേ​രി ന​ത്തും​കു​നി പ​ന​ക്ക​ൽ സ​ജീ​വ് (43) എ​ന്നി​വ​രെ​യാ​ണ് വെ​റു​തെ വി​ട്ട​ത്. ഒ​ന്നു മു​ത​ൽ ഏ​ഴു പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്ത​ത്തി​നു പു​റ​മെ 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. കൂ​ടാ​തെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി നാ​ല്​ വ​ർ​ഷം ത​ട​വും 5,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്. ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

2006 ൽ ​കൊ​ല്ല​പ്പെ​ട്ട  സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ തി​രു​നെ​ല്ലൂ​ർ മു​ജീ​ബ് റ​ഹ്മാന്റെ സ​ഹോ​ദ​ര​നാ​ണ് ഷി​ഹാ​ബു​ദ്ദീ​ൻ. മു​ജീ​ബ് റ​ഹ്മാന്റെ കൊ​ല​പാ​ത​ക​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​യ ആ​ർ.​എ​സ്.​എ​സ് കാ​ര്യ​വാ​ഹ​ക് തി​രു​നെ​ല്ലൂ​ർ വി​നോ​ദ്​ 2008 ന​വം​ബ​റി​ൽ  പാ​ടൂ​രി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യി​രു​ന്നു ഷി​ഹാ​ബു​ദ്ദീ​ൻ.

പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​ഡി.ബാ​ബു​വും പ്ര​തി​ക​ൾ​ക്ക്​ വേ​ണ്ടി ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള​യു​മാ​ണ് ഹാ​ജ​രാ​യ​ത്. 

അവലം‌ബം മീഡിയ