നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 26 March 2020

മാനുഷികതയെ സൂം ചെയ്യാം

ദോഹ:ലോക വ്യാപിയായ മഹാവ്യാധിയെ നേരിടന്‍ ദരിദ്ര രാജ്യങ്ങളും വികസ്വര വികസിത രാജ്യങ്ങളും ഒരു പോലെ കിതക്കുകയാണ്‌.നമ്മുടെ രാജ്യത്ത് ദേശീയാടിസ്ഥാനത്തിലും സം‌സ്ഥാനതലത്തിലും എന്തൊക്കെ സം‌വിധാനങ്ങള്‍ ഒരുക്കിയാലും അതതു ഗ്രാമങ്ങളിലെ - മഹല്ലുകളിലെ - പ്രദേശങ്ങളിലെ സന്നദ്ധ സം‌വിധാനങ്ങളുടെ അവസരോചിതമായ ഇടപെടലുകള്‍ സമൂഹം പ്രതീക്ഷിക്കുന്നുണ്ട്‌.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി വിലയിരുത്തി. രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ സൂം ഓണ്‍‌ലൈനിലായിരുന്നു യോഗം സം‌ഘടിപ്പിച്ചത്.രാജ്യത്തെ ദുരിതപൂര്‍‌ണ്ണമായ അവസ്ഥ സമാധാന പൂര്‍‌ണ്ണവും ശാന്തി ദായകവുമായി പരിണമിക്കുമാറാകട്ടെ.എന്ന പ്രാര്‍‌ഥനയോടെ പ്രസിഡന്റിന്റെ അഭാവത്തില്‍ ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌‌ യോഗം പ്രരം‌ഭം കുറിച്ചു.താമസിയാതെ പ്രസിഡന്റ്‌ ഷറഫു ഹമീദ് യോഗ നടപടികളില്‍ എത്തിച്ചേര്‍‌ന്നു.

നാട്ടിലെ വര്‍‌ത്തമാന സാഹചര്യത്തിന്റെ തീവ്രത പ്രസിഡന്റ്‌ ഷറഫു ഹമീദ്‌ ഹ്രസ്വമായി വിശദീകരിച്ചു.സമാഹരണത്തിന്റെ പ്രയോഗിക വശങ്ങളും വിതരണ സം‌വിധാനവും വൈസ്‌ പ്രസിഡന്റ്‌ ഷൈതാജ്‌ മൂക്കലേയും അം‌ഗങ്ങളെ തെര്യപ്പെടുത്തി.സെക്രട്ടറിമാരായ അനസ്‌ ഉമര്‍,ജസീര്‍,ട്രഷറര്‍ ഹാരിസ്‌ അബ്ബാസ്‌ തുടങ്ങിയ ഭാരവാഹികളും,സീനിയര്‍ അം‌ഗങ്ങളായ അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍,സലീം നാലകത്ത്,ആരിഫ്‌ ഖാസ്സിം,ഫബിന്‍ പരീദ്‌,സലീം നാലകത്ത്,അബു മുഹമ്മദ്‌ മോന്‍,തൗഫിഖ്‌ താജുദ്ദീന്‍,ഷഹീര്‍ അഹമ്മദ്‌,മുഹമ്മദ്‌ റ‌ഈസ്‌‌,ഷറഫു കെ.എസ്‌,കെ.ജി റഷാദ്‌,ഫൈസല്‍ അബൂബക്കര്‍ തുടങ്ങിയ അം‌ഗങ്ങളും ഓണ്‍‌ലൈന്‍ സം‌ഗമത്തെ ധന്യമാക്കി.

കോവിഡ്‌ അണുബാധയുടെ പ്രത്യേക സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്‌‌ ഡൗണ്‍ പശ്ചാത്തലത്തില്‍ തിരുനെല്ലൂര്‍ മഹല്ല്‌ സം‌വിധാനവുമായി സഹകരിച്ച്‌ ഒരുമ തിരുനെല്ലൂര്‍ ഒരുക്കിക്കൊണ്ടിരിക്കുന്ന സന്നദ്ധ സഹായ സം‌രം‌ഭങ്ങള്‍‌ക്ക്‌  സാധ്യമാകുന്ന വിഹിതം അസോസിയേഷന്‍ നല്‍‌കാം എന്ന്‌ തീരുമാനിക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍‌ക്ക്‌‌ മാസാന്തം നല്‍‌കിക്കൊണ്ടിരിക്കുന്ന സാന്ത്വനത്തിന്റെ നിര്‍‌ണ്ണിതമായ എണ്ണം പുനഃക്രമീകരിക്കാനും,അം‌ഗങ്ങളില്‍ നിന്നും വിഹിതം‌ ഒന്നിന്‌ നിശ്ചിത സം‌ഖ്യ എന്ന നിലക്ക്‌ സമാഹരിച്ച്‌ കിട്ടുന്നതും,നേതൃത്വത്തില്‍ നിന്നുള്ള പ്രത്യേക വാഗ്‌‌ദാനവും ചേര്‍‌ത്ത്‌ ഒരു വിഹിതം നാട്ടിലേയ്‌ക്ക്‌ എത്തിക്കാമെന്നും ധാരണയായി.

പുതിയ സാഹചര്യത്തില്‍ നമ്മുടെ നാട്ടുകാര്‍ അഥവാ അസോസിയേഷന്‍ അം‌ഗങ്ങള്‍ എന്തെങ്കിലും വിധത്തില്‍ പ്രയാസപ്പെടുന്നുണ്ടെങ്കില്‍ അന്വേഷിക്കാനും  അനിവാര്യമാണെങ്കില്‍ സാധ്യമാകുന്ന സഹായം അനുവദിക്കാനുള്ള പദ്ധതിയും ആലോചനയും ഗൗരവപൂര്‍‌വ്വം കണക്കിലെടുക്കാനും തീരുമാനിച്ചു.

കാലഘട്ടത്തിന്റെ തേട്ടമനുസരിച്ച്‌ സജീവമായി പ്രവര്‍‌ത്തന നിരതരാകാന്‍, അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ എന്ന പ്രാര്‍‌ഥനയോടെ മീഡിയ സെക്രട്ടറി അസീസ് മഞ്ഞിയില്‍ യോഗ നടപടികള്‍‌ക്ക്‌ സമാപനം കുറിച്ചു.‌

25.03.2020 ബുധനാഴ്‌ച വൈകീട്ട്‌ 07.30 മുതല്‍ 08.10 വരെ 40 മിനിറ്റ്‌ ആദ്യത്തെ സെഷനും 08.10 മുതല്‍ 08.50 വരെ രണ്ടാമത്തെ സെഷനും കൂടെ 90 മിനിറ്റ്‌ യോഗ നടപടികള്‍ നീണ്ടു നിന്നു.സൂമിലെ ആദ്യ കുടിക്കാഴ്‌ചയുടെ പരുക്കുകള്‍ യോഗ സമയം കവര്‍‌ന്നിരുന്നു.