നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 24 April 2020

അവസരത്തിനൊത്ത്‌ ഉണരുക

ഓണ്‍ ലൈന്‍:വര്‍‌ച്വല്‍ ലോകത്തിരുന്ന്‌ റിയാലിറ്റി ലോകത്തെ കുറിച്ച്‌ ഡിസ്‌കസ്സ്‌ ചെയ്യാനാകും വിധം അനുഗ്രഹീതരായതില്‍ നാഥനെ സ്‌തുതിക്കാം. ശാരീരിക അകലം പാലിച്ച്‌ മാനസികമായി കൂടുതല്‍ അടുക്കാം..ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി അഭിപ്രായപ്പെട്ടു.

രാജ്യത്തെ പ്രത്യേക അവസ്ഥ മനസ്സിലാക്കി അവസരത്തിനൊപ്പം ഉണരാനുള്ള ശ്രമം ഇനിയും തുടരാം.ഇതുവരെ അനുവര്‍‌ത്തിച്ച കാര്യങ്ങള്‍ അന്വേഷിക്കുകയും ഊര്‍‌ജ്ജ്വസ്വലമാക്കുകയും ചെയ്യാം.ഇനി വരും നാളുകളിലെ കാര്യങ്ങള്‍ സാഹചര്യങ്ങളുടെ തേട്ടമനുസരിച്ച്‌ കാലോചിതമായ മാറ്റങ്ങള്‍‌ക്ക്‌ വിധേയമാക്കാം സമിതി വിലയിരുത്തി.

പ്രസിഡണ്ട്‌ ഷറഫു ഹമിദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന യോഗം ജനറല്‍ സെക്രട്ടറി കെ.ജി റഷീദിന്റെ സ്വാഗത ഭാഷണത്തോടെയായിരുന്നു തുടങ്ങിയത്.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് മദ്രസ്സ അങ്കണത്തിൽ നടത്താറുള്ള ഇഫ്‌‌താര്‍ മീറ്റ് ഈ വർഷം വേണ്ട എന്ന് തീരുമാനിച്ചു. വർഷങ്ങളായി ചെയ്‌‌തു വരുന്ന പെരുന്നാളിനോടനുബന്ധിച്ച്‌ നൽകുന്ന മാംസമടങ്ങിയ റമദാന്‍ കിറ്റ്‌ ഈ വർഷവും വിതരണം ചെയ്യും.പ്രസ്‌തുത‌ സം‌രം‌ഭത്തിനായി ഒരു നിശ്ചിത വിഹിതം സമാഹരിക്കാനും ധാരണയായി.

കോവിഡ്‌ കാല സഹായങ്ങള്‍ കുറ്റമറ്റതാക്കാൻ  കഴിഞ്ഞതായും യോഗം വിലയിരുത്തി.റമദാനിൽ നൽകേണ്ട കിറ്റ് എങ്ങിനെ വിതരണം ചെയ്യേണ്ടതെന്ന് അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിക്കാം  എന്നും ധാരണയായി.നാട്ടിൽ നൽകുന്ന സഹായങ്ങൾ എന്നും ക്യുമാറ്റിന്റെ ലേബലിൽ തന്നെ കാണാനാണു ആഗ്രഹമെന്ന് യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

അസീസ്‌ മഞ്ഞിയില്‍, യൂസുഫ്‌ ഹമീദ്‌, ഷൈദാജ്‌, അബ്‌ദുല്‍ ഖാദര്‍, നാസര്‍, ഹാരിസ്‌, സലീം, അബു, ഫൈസല്‍, തൗഫീഖ്‌, ഫെബിന്‍, അനസ്‌, റഷാദ്‌, ഫിറോസ്‌, റ‌ഈസ്‌, ഇബ്രാഹീം, ജാസിര്‍, ജാബിര്‍, ഷമീര്‍, ഷഹീര്‍ എന്നിവര്‍ അവാസ്‌തവ ലോകത്തെ വാസ്‌തവമാക്കി.വൈകീട്ട്‌ 7 മണിക്ക്‌ തുടങ്ങിയ യോഗം ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു.

സെകട്ടറി അനസ് ഉമ്മര്‍‌ യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.
.................
അഭ്യര്‍‌ഥന

വര്‍‌ത്തമാന കാല പരീക്ഷണ നാളുകളെ ആത്മ ധൈര്യത്തോടെ നേരിടാന്‍ ലോക രക്ഷിതാവായ തമ്പുരാന്‍ അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ.

മഹല്ല്‌ പരിധിയില്‍ പെരുന്നാളിനോടനുബന്ധിച്ച്‌ വർഷങ്ങളായി നിര്‍‌വഹിച്ചു വരുന്ന മാംസമടങ്ങിയ റമദാന്‍ കിറ്റ്‌ ഈ വർഷവും വിതരണം ചെയ്യാനാണ്‌ പ്രവര്‍‌ത്തക സമിതി തീരുമാനം.പ്രസ്‌തുത‌ സം‌രം‌ഭത്തിനായി വിഹിതം ഒന്നിന്‌ 100 രിയാല്‍ വീതം എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.ഈ സല്‍‌കര്‍‌മ്മത്തിലേയ്‌ക്ക്‌ സാധ്യമാകും വിധം എല്ലാവരും സഹകരിക്കണമെന്ന്‌ അഭ്യര്‍‌ഥിക്കുന്നു.നാഥന്‍ , സകല വിധ വിപത്തുകളില്‍ നിന്നും  നമ്മെ കാത്ത് രക്ഷിക്കുമാറാകട്ടെ.
.............
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍