നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 12 April 2020

ഹെല്‍‌പ്‌ ഡസ്‌ക്‌ വാട്ട്‌സാപ്പ്‌

വര്‍‌ത്തമാന കാലത്തിന്റെ തേട്ടം പോലെ നന്മ തിരുനെല്ലൂര്‍ സോഷ്യല്‍ മീഡിയ സംവിധാനം സജ്ജീകരിക്കപ്പെട്ടിരിക്കുന്നു‌‌.നന്മ ഹെല്‍‌പ് ഡസ്‌ക്‌ എന്ന പ്രത്യേക‌‌ പേജ്‌‌ ക്രിയേറ്റു ചെയ്‌തു കഴിഞ്ഞു.സര്‍‌ക്കാര്‍ അര്‍‌ധ സര്‍‌ക്കാര്‍ പദ്ധതികളും അതുമായി ബന്ധപ്പെട്ട ലിങ്കുകളും ഉള്‍‌പ്പെടുത്തി ഹെല്‍‌പ്‌ ഡസ്‌ക് സജീവമാക്കാനാണ്‌ ഉദ്ദേശിക്കുന്നത്.പുതുതായി ക്രിയേറ്റ് ചെയ്‌‌ത പേജ്‌ പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍‌ക്കും ഉപകാരപ്പെടും വിധമാണ്‌ ക്രമീകരിച്ചിരിക്കുന്നത്.പ്രത്യേക സാഹചര്യവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും‌‌ കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍‌കാനുള്ള സാങ്കേതിക സൗകര്യവും ഒപ്പം അതിനുള്ള സ്രോതസ്സും നിജപ്പെടുത്തിയിട്ടുണ്ട്‌..

പ്രദേശത്തെ ജനപ്രതിനിധികളും സാമൂഹ്യ സാം‌സ്‌കാരിക ആരോഗ്യ രം‌ഗത്തെ പ്രഗത്ഭരും ഈ ഗ്രൂപ്പില്‍ സഹകരിക്കും.പ്രദേശത്തെ ആദരണീയരായ വ്യക്തിത്വങ്ങള്‍ ജില്ലയുടെ പ്രിയങ്കരന്‍ ടി.എന്‍ പ്രതാഭന്‍,കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ,പി.ടി കുഞ്ഞുമുഹമ്മദ്,മണലുരിന്റെ പ്രതിനിധി മുരളി പെരുനെല്ലി തുടങ്ങിയവര്‍ ഈ സം‌രം‌ഭത്തെ ധന്യമാക്കും.മുല്ലശ്ശേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ ബന്നി,മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ്  പി.കെ രാജന്‍,പഞ്ചായത്ത്‌ സെക്രട്ടറി ഉല്ലാസ്‌,മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണു ഗോപാൽ, പ്രാദേശിക പ്രതിനിധികളായ എ.കെ ഹുസൈന്‍,ഷരീഫ്‌ ചിറക്കല്‍, മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ.സുജ,ഹെല്‍‌ത്ത്‌ ഇന്‍‌സ്‌പെക്‌‌ടര്‍‌മരായ ഫൈസല്‍,രാജേഷ്‌ എന്നിവരും ഹെല്‍‌പ്‌ ഡസ്‌കിലുണ്ട്.

കൂടാതെ ഖത്തറില്‍ നിന്നും അഡ്വ.ജാഫര്‍‌ഖാന്‍, ഡോ.നസിര്‍ അബ്‌ദു റഹിമാന്‍,ഡോക്‌ടര്‍ അഫ്‌സല്‍ അഹമ്മദ്‌ (ഒമാന്‍)  തുടങ്ങിയവരും, അഹമ്മദ്‌ കബീര്‍ ആര്‍.കെ (കെ.എം.സി.സി ഒമാന്‍), യു.എ.ഇ അജ്‌മാനില്‍ നിന്നും അബ്‌‌ദുല്‍ സലാം (കെ.എം.സി.സി), വി.എം.കബീർ ജനറൽ സെക്രട്ടറി (പൂന കേരള ജമാഅത്തുൽ മുസ്‌‌ലിമീൻ) തുടങ്ങിയവരും  സേവന പ്രവര്‍‌ത്തനങ്ങളില്‍ പങ്കാളികളാകും.

നന്മ തിരുനെല്ലൂര്‍ ഹെല്‍പ്‌ ഡസ്‌ക്‌ വാട്ട്‌സാപ്പ്‌ ഗ്രൂപ്പ്‌ ഇതാ സജീവമാകുന്നു. ഇതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സര്‍‌വ്വ ശക്തന്‍ തുണക്കുമാറാകട്ടെ.

നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി...