തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതിയുടെ സേവന സാന്ത്വന സ്‌നേഹ സ്‌പര്‍ശത്തിന്റെ ഹദിയ റമദാന്‍ അടുത്ത വാരത്തിൽ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യും.
ഹദിയ റമദാൻ വിതരണത്തിന് ജനറൽ സെക്രട്ടറി പി.എം ഷംസുദ്ധീൻറെ നേതൃത്വത്തിൽ ക്യാബിനറ്റ് അംഗങ്ങളായ ജലീൽ. വി.എസ്,മുസ്‌തഫ ആർ.കെ,റഷീദ് മതിലകത്ത്,ഇസ്‌മാഈല്‍ ബാവ എന്നിവർക്ക് പുറമെ മേഖലകൾ തിരിച്ചുള്ള കോ-ഓർഡിനേറ്റർമാർ നേതൃത്വം നൽകും
തൃശ്ശൂർ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിലെ രോഗികൾ,അവരോടൊപ്പമുള്ള ബന്ധുക്കൾ, തുടങ്ങിയവർക്ക് ഇഫ്ത്വാർ വിരുന്ന് മെയ് 8 (റമദാൻ 15) വെള്ളിയാഴ്ച & മെയ് 20 (റമദാൻ 27) ബുധനാഴ്ച എന്നീ ദിവസങ്ങളിൽ നടക്കും.
പ്രസ്‌തുത ദിവസങ്ങളില്‍ നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതിയുടെ സാരഥികളും മുതിര്‍ന്ന അംഗങ്ങളും അടങ്ങുന്ന സംഘം പ്രസിഡന്റ് റഹ്‌മാന്‍ തിരുനെല്ലുരിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഇഫ്‌ത്വാറില്‍ പങ്കെടുക്കും.
പ്രസ്‌തുത ദിവസങ്ങളില്‍ നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതിയുടെ സാരഥികളും മുതിര്‍ന്ന അംഗങ്ങളും അടങ്ങുന്ന സംഘം പ്രസിഡന്റ് റഹ്‌മാന്‍ തിരുനെല്ലുരിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഇഫ്‌ത്വാറില്‍ പങ്കെടുക്കും.
നന്മ തിരുനെല്ലൂർ സാംസ്കാരിക സമിതി.
Reg.No: TSR/CA/16/2020
Reg.No: TSR/CA/16/2020