നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 13 July 2020

ഐഷ അഫീദ റഷീദ്

ദോഹ : ഐഷ അഫീദ റഷീദ്‌ സി.ബി.എസ്‌.ഇ പ്ലസ്‌ടു വില്‍ 94 ശതമാനം മാര്‍‌ക്ക്‌ നേടി ഉന്നത വിജയം കരസ്‌‌ഥമാക്കി.പത്താം തരത്തിലും ഉയര്‍‌ന്ന ശതമാനം മാര്‍ക്ക് അഥവാ‌ 89 ശതമാനം {445/500} ലഭിച്ചിരുന്നു.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ജനറല്‍ സെക്രട്ടറി‌ കെ.ജി റഷീദിന്റെ മകളാണ്‌ ഐഷ അഫീദ.ഖത്തറില്‍ എം.ഇ.എസ്‌ വിദ്യാലയത്തിലെ വിദ്യാര്‍‌ഥിനിയായ അഫീദ പാഠ്യ പാഠ്യേതര വിഷയങ്ങളിലും സമര്‍‌ഥയാണ്‌.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍, മുഹമ്മദന്‍‌സ്‌ ഖത്തര്‍,ഉദയം പഠന വേദി തുടങ്ങിയ പ്രവാസി സം‌ഘടനകള്‍ അനുമോദനങ്ങള്‍ അറിയിച്ചു.