നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 16 July 2020

രണ്ടാം പെരുന്നളിന്‌‌ ഗ്ലോബല്‍ ഈദ്‌ സം‌ഗമം

ദോഹ:കോവിഡ്‌കാല പ്രതിസന്ധികളുടെ കാലത്ത്‌ കൂടിയിരിക്കാന്‍ ലഭിച്ച അനുഗ്രഹങ്ങള്‍‌ക്ക്‌ പടച്ച തമ്പുരാന്‌ നന്ദി പ്രകാശിപ്പിച്ച്‌ കൊണ്ട്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി സൂം ഓണ്‍ ലൈനില്‍ ചേര്‍‌ന്നു. പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന യോഗത്തില്‍ അജണ്ടയനുസരിച്ചുള്ള വിഷയങ്ങള്‍ ഓരോന്നും ചര്‍‌ച്ചക്ക്‌ വിധേയമാക്കി.

വൈസ്‌ പ്രസിഡണ്ട്‌ ഷൈദാജ്‌,യൂസുഫ് ഹമീദ്‌,ആരിഫ്‌ ഖാസ്സിം,ഷമീര്‍ പാലപ്പറമ്പില്‍,സലീം നാലകത്ത്‌,റഷാദ് കെ.ജി‌,ഫൈസല്‍ കെ.എ,ഹാരിസ്‌ അബ്ബാസ്‌,ഷറഫു സെയ്‌ത്‌ മുഹമ്മദ്‌,അബു ബിലാല്‍,നാസര്‍ കരീം,അസ്‌ലം കാദര്‍‌മോന്‍,ജസീര്‍ അസീസ്‌,ജാബിര്‍ ഉമര്‍,അനസ് ഉമ്മര്‍‌ പാലപ്പറമ്പില്‍,അസീസ്‌ മഞ്ഞിയില്‍ തുടങ്ങിയവര്‍ ചര്‍‌ച്ചയെ സമ്പന്നമാക്കി. 

ബലിപ്പെരുന്നാള്‍ രണ്ടാം ദിവസം ഗ്ലോബല്‍ ഓണ്‍ ലൈന്‍ ഈദ്‌ സം‌ഗമം നടത്താന്‍ തത്വത്തില്‍ ധാരണയായി.അറഫാ ദിനത്തില്‍ മാസാന്ത സാന്ത്വനം നല്‍‌കി വരുന്നവര്‍‌ക്കും തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍‌ക്കും‌ കോഴി ഇറച്ചിയും ഭക്ഷണ സാധനങ്ങളും അടങ്ങിയ കിറ്റ്‌ വിതരണം ചെയ്യാന്‍ തീരുമാനിച്ചു.

മാസാന്ത സാന്ത്വന സഹായവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഹ്രസ്വ വിശദീകരണം യൂസുഫ്‌ ഹമീദ്‌ സദസ്സിനെ ധരിപ്പിച്ചു.ഗുണഭോക്താക്കള്‍ കൂടുന്നതനുസരിച്ച്‌ പുതിയ സ്രോതസ്സുകളും വിഹിതവും കണ്ടെത്തണമെന്നും സാന്ത്വനം ചെയര്‍‌മാന്‍ വിശദീകരിച്ചു.  

അനാഥയായ സഹോദരിയുടെ വിവാഹാവശ്യത്തിനായി സ്വരൂപിച്ച വിഹിതം അസോസിയേഷന്‍ പ്രതിനിധികള്‍ മഹല്ല്‌ നേതൃത്വവുമായി സഹകരിച്ച്‌ ഉചിതമായ രീതിയില്‍ വിനിയോഗിക്കാന്‍ തീരുമാനിച്ചു.

ജൂലായ്‌ 15 ബുധന്‍,വൈകീട്ട്‌ 7 മണിക്ക്‌ തുടങ്ങിയ യോഗം ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു.ജനറല്‍ സെക്രട്ടറി റഷീദ്‌ കെ.ജി സ്വാഗതം പറഞ്ഞു.സെക്രട്ടറി അനസ്‌ ഉമ്മര്‍ പാലപ്പറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു.