ദോഹ:പരീക്ഷണങ്ങളില്‍ പതറാതിരിക്കുക എന്ന തലക്കെട്ടില്‍,രണ്ടാം ബലി പെരുന്നാള്‍ ദിനത്തില്‍, ആഗസ്‌റ്റ് ഒന്നിന് ഖത്തര്‍ സമയം വൈകീട്ട് 7 മണിക്ക്,ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഓണ്‍ ലൈന്‍ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു.
ഇതു വഴി ലോകമെമ്പാടുമുള്ള തിരുനെല്ലൂര്‍ ഗ്രാമ വാസികള്‍ക്ക് എല്ലാവരുമായും ഈദ് സന്തോഷം കൈമാറാന്‍ അവസരമുണ്ടായേക്കും. തിരുനെല്ലൂരിലെ സര്‍ഗ പ്രതിഭകളുടെ കലാവിരുന്നും ഓണ്‍ ലൈന്‍ സംഗമത്തെ അവിസ്‌മരണീയമാക്കും.
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡന്റ് ഷറഫു ഹമീദ്, ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്, മീഡിയ സെക്രട്ടറി അസീസ് മഞ്ഞിയില്‍, സീനിയര്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ഓണ്‍ ലൈന്‍ ചരിത്ര മുഹൂര്‍ത്തത്തിന് നേതൃത്വം നല്‍കുകയും നിയന്ത്രിക്കുകയും അവതരിപ്പിക്കുകയും ചെയ്യും.
പെരുന്നാള്‍ ദിനത്തില്‍ ഓണ്‍ ലൈന്‍ സംഗമത്തിലേക്കുള്ള ലിങ്ക് പങ്ക് വെക്കുമെന്ന് ഔദ്യോഗിക ഭാരവാഹികള്‍ അറിയിച്ചു.
............
മീഡിയാ വിഭാഗം