നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 13 July 2020

നിലയ്‌ക്കാത്ത പ്രവര്‍‌ത്തനങ്ങള്‍

തിരുനെല്ലൂര്‍: നന്മ തിരുനെല്ലൂര്‍ സാം‌സ്‌കാരിക സമിതിയുടെ പ്രവര്‍‌ത്തനങ്ങള്‍ പ്രതിസന്ധികളുടെ കാലത്തും പരിമിതികള്‍‌ക്കുള്ളില്‍ നിന്നു കൊണ്ട്‌ യഥാവിധി മുന്നോട്ട്‌ പോകുന്നതില്‍ പ്രസിഡന്റ്‌ റഹ്‌‌മാന്‍ തിരുനെല്ലൂര്‍ സന്തുഷ്‌ടി രേഖപ്പെടുത്തി.നിസ്വാര്‍‌ഥരായ പ്രവര്‍‌ത്തകരുടെ ഊര്‍‌ജ്ജ്വസലമായ പ്രവര്‍‌ത്തന നൈരന്തര്യം തന്നെയാണ്‌ ഇതിന്ന്‌ ഹേതു.റഹ്‌മാന്‍ വിശദീകരിച്ചു.

നന്മ തിരുനെല്ലൂര്‍ സാംസ്‌‌കാരിക സമിതിയുടെ പ്രവര്‍‌ത്തക സമിതിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു റഹ്‌മാന്‍.

അനുയോജ്യരായ അതിഥികളുടെ സാന്നിധ്യത്തില്‍ കോവിഡ്‌ കാല ചട്ടക്കൂടില്‍ നിന്നു കൊണ്ട്‌ വിജയശ്രീലാളിതരായ വിദ്യാര്‍‌ഥികള്‍‌ക്ക്‌ അനുമോദന ചടങ്ങ്‌ സം‌ഘടിപ്പിക്കും.

120 ദിവസം പിന്നിട്ട നന്മ തിരുനെല്ലൂര്‍ ഹെല്‍‌പ്‌ ഡസ്‌കിനെ സാമൂഹ്യ രാഷ്‌ട്രീയ രം‌ഗങ്ങളിലുള്ളവര്‍ പിന്തുണയും സന്തോഷവും അറിയിച്ച വിവരം യോഗത്തില്‍ പങ്കുവെച്ചു.കോവിഡ്‌കാല ഹെല്‍‌പ്‌ ഡസ്‌ക്‌ ഏറെ ശ്‌ളാഘിക്കപ്പെട്ട സന്നദ്ധ സേവന സം‌രം‌ഭമായതായി വിലയിരുത്തപ്പെട്ടു.പ്രദേശ വാസികളിലും അതിര്‍ത്തിക്കപ്പുറവും സേവനങ്ങള്‍ വികസിച്ചതായും നിയോഗിക്കപ്പെട്ട പ്രതിനിധികളുടെ ദൗത്യം ഏറെ മഹത്തരമയിരുന്നു എന്നും സദസ്സ്‌ അഭിപ്രായപ്പെട്ടു.

ജനങ്ങളില്‍ ആത്മവീര്യം ജനിപ്പിക്കാനുതകുന്ന സന്ദേശങ്ങള്‍ അഭിമുഖങ്ങള്‍ ആരോഗ്യ നിര്‍‌ദേശങ്ങള്‍ സമയാ സമയങ്ങളില്‍ പ്രസാരണം ചെയ്യാന്‍ ഈ കൊച്ചു സം‌ഘത്തിന്‌ കഴിഞ്ഞു എന്നു വിലയിരുത്തപ്പെട്ടു.സാമൂഹ്യ രാഷ്‌ട്രീയ ആരോഗ്യ മേഘലയിലെ വിദഗ്‌ദരെയും ജന പ്രതിനിധികളെയും കൂടെ നിര്‍‌ത്തിയുള്ള പ്രവര്‍‌ത്തനങ്ങള്‍ പൊതു സമൂഹത്തില്‍ നന്മ പ്രകീര്‍ത്തിക്കപ്പെടാന്‍ കാരണമായി.

120 ദിവസം പിന്നിട്ട സേവന നൈരന്തര്യത്തിന്റെ ഡാറ്റ പ്രസാരണം ചെയ്യാന്‍ മീഡിയാ സെക്രട്ടറി അസീസ്‌ മഞ്ഞിയിലിനെ ചുമതലപ്പെടുത്തി.

അനാഥയായ സഹോദരിയുടെ വിവാഹത്തിനു വേണ്ടി സ്വരൂപിച്ച വിഹിതം വരും ദിവസങ്ങളില്‍ ബന്ധപ്പെട്ടവര്‍‌ക്ക്‌ കൈമാറും.

നന്മയുടെ മൂന്നാം വാര്‍‌ഷികം പ്രമാണിച്ച്‌ നാളിതു വരെയുള്ള പ്രവർത്തനങ്ങളുടെ ഓഡിയോ / വീഡിയോ പ്രസാരണം തയ്യാറാക്കുന്നതിന്‌ മീഡിയ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നന്മ തിരുനെല്ലൂര്‍ രക്ഷാധികാരി ഹമീദ്‌ ആര്‍.കെ,വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുല്‍ ജലീല്‍ വി.എസ്‌,ട്രഷറര്‍ ഇസ്‌മാഈല്‍ ബാവ,സെക്രട്ടറി റഷീദ്‌ മതിലകത്ത്,കബീര്‍ വി.എം‌,അബ്‌‌ദുല്‍ വഹാബ്‌ തുടങ്ങിയവര്‍ ചര്‍‌ച്ചയെ ധന്യമാക്കി.ജനറല്‍ സെക്രട്ടറി  ഷം‌സുദ്ദീന്‍ പി.എം സ്വാഗതം പറഞ്ഞു.സെക്രട്ടറി ഷിഹാബ്‌ എം.ഐ നന്ദി പ്രകാശിപ്പിച്ചു.